ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാക; സാമൂഹ്യ വിരുദ്ധരെന്ന് കോൺഗ്രസ്

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ബിജെപി പതാക കണ്ടെത്തി. മുന്‍ കോണ്‍ഗ്രസ് നേതാവ് സിഷാന്‍ ഹൈദര്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്ത വിഡിയോയാണ് ചര്‍ച്ചയായത്. സാമൂഹ്യ വിരുദ്ധരുടെ കൈയ്യാണ് സംഭവത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് വക്താവ് അശോക് സിങ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(Video shows BJP flags in UP Congress office)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
എന്നാൽ പാര്‍ട്ടി വക്താവ് സ്ഥാനത്ത് നിന്നും സിഷാന്‍ ഹൈദറിനെ യുപി കോണ്‍ഗ്രസ് തന്നെ മാറ്റിയിരുന്നു. താനിപ്പോഴും കോണ്‍ഗ്രസ് അംഗമാണെന്ന് സിഷാന്‍ ഹൈദര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഹൈദറിന്റെ വാദത്തെ അശോക് സിങ് തള്ളി. ഹൈദറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: Video shows BJP flags in UP Congress office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here