യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്യും. സസ്‌പെന്‍ഷനിലായ എസ്‌ഐ എം നിജീഷ്, എഎസ്‌ഐ അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക.(crime branch investigation in vadakara sajeevan death )
ഉദ്യോഗസ്ഥരോട് ഇന്ന് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണസംഘം ഇതുവരെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ ശാസ്ത്രീയ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ അഞ്ച് സാക്ഷികളുടെ മൊഴി എടുപ്പ് പൂര്‍ത്തിയായി.
Read Also: യുവാവിനെ വെട്ടിപ്പരുക്കേല്പിച്ചു; സിനിമാ താരം വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ
സജീവനെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ റിക്ഷ ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള മറ്റ് സാക്ഷികളുടെ മൊഴി ഇന്ന് രേഖപെടുത്തും. അതേസമയം അന്വേഷണസംഘത്തിന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകും.
Story Highlights: crime branch investigation in vadakara sajeevan death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here