ഭാഗ്യക്കുറിവകുപ്പിന്റെ ആദായവിഹിതം, ഇരുപത് കോടി ആരോഗ്യവകുപ്പിന് കൈമാറി

ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളായ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയിൽനിന്നുള്ള ആദായവിഹിതം ആരോഗ്യവകുപ്പിന് കൈമാറി. ഭാഗ്യക്കുറി വകുപ്പിന്റെ ആദായവിഹിതമായ 20 കോടി രൂപയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന് കൈമാറിയത്. കാരുണ്യ പദ്ധതിക്കായാണ് തുക വിനിയോഗിക്കുക. 2019-20 വർഷത്തിൽ 229 കോടി രൂപയും 20-21-ൽ 158 കോടി രൂപയും ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പദ്ധതിക്കായി നൽകിയിരുന്നു.(20crores to health department kerala state lottery department)
Read Also: “കണക്കുകൂട്ടലുകൾക്ക് അപ്പുറം”; ടെലിസ്കോപ്പിൽ കണ്ടെത്തിയ കൗതുകക്കാഴ്ച
21-22 ൽ ഇതേ വരെയായി 44 കോടി രൂപ പദ്ധതിക്ക് കൈമാറിയിരുന്നു. ധനമന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ, ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ് തുടങ്ങിയവർ സംബന്ധിച്ചു.
Story Highlights: 20crores to health department kerala state lottery department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here