കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നു; തമിഴ്നാട്ടിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തിരുനെൽവേലി കളക്കാട് രാജലിംഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോളജ് ഫീസ് അടയ്ക്കാൻ രക്ഷിതാക്കൾ ബുദ്ധിമുട്ടുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മറ്റൊന്നും കാരണമല്ല. മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. തന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ബുദ്ധിമുട്ടി തനിക്ക് പഠിക്കണ്ടെന്ന് വിദ്യാർത്ഥിനി ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നു. കളക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Read Also: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ശിവഗംഗയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
Story Highlights: Another Tamil Nadu student dies by suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here