Advertisement

കുരങ്ങുവസൂരി: മെക്സിക്കോയിൽ 60 കേസുകൾ സ്ഥിരീകരിച്ചു

July 27, 2022
Google News 1 minute Read

മെക്‌സിക്കോയിൽ കുരങ്ങുവസൂരി സ്ഥിരീകരിച്ചവരുടെ എണ്ണം 60 ആയി. ചൊവ്വാഴ്ച പ്രിവൻഷൻ ആൻഡ് ഹെൽത്ത് പ്രൊമോഷൻ അണ്ടർസെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോപ്പസ് ഗാറ്റെൽ പറഞ്ഞു.

ആറു പേരെ മാത്രമേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഏകദേശം 21 ദിവസത്തിനുള്ളിൽ രോഗികൾ സുഖം പ്രാപിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു. അതേസമയം കുരങ്ങുവസൂരി കേസുകൾ 11 മെക്സിക്കൻ നഗരങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 75 രാജ്യങ്ങളിൽ 16,000-ലധികം കുരങ്ങുവസൂരി കേസുകളും അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Story Highlights: Mexico confirms 60 monkeypox cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here