Advertisement

ഇ കെ നായനാരുടെ ഭാര്യയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

July 28, 2022
Google News 2 minutes Read

ഇ.കെ നായനാരുടെ ഭാര്യ ശാരദയെ സന്ദർശിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. കല്യാശ്ശേരിയിലെ വസതിയിൽ എത്തിയാണ് നടൻ ശാരദയെ കണ്ടത്. സുരേഷ് ​ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ‘ശ്രീ. ഇ.കെ. നായനാര്‍ സാറുടെ പ്രിയ പത്നി ശാരദ ടീച്ചറുമൊപ്പം അദ്ദേഹത്തിന്റെ കല്യാശ്ശേരിയിലെ വീട്ടില്‍’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്.

നേരത്തെ ഇ.കെ നായനാരെ കുറിച്ച് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഒരാവശ്യവും ഇല്ലാതെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാന്നിധ്യം വളരെ ആവശ്യമായിരുന്നത്.’ എന്നായിരുന്നു സുരേഷ് ഗോപി അന്ന് കുറിച്ചത്.

Read Also: സുരേഷ് ​ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി; ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം ഇതാണ്

Story Highlights: Actor Suresh Gopi visits former CM EK Nayanar’s wife Sarada at their residence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here