Advertisement

ചങ്ങനാശേരി മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സമരം നൂറാം ദിവസത്തിലേക്ക്

July 28, 2022
Google News 2 minutes Read
changanassey silver line protest

സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചങ്ങനാശേരി മാടപ്പള്ളിയിൽ നടത്തിവരുന്ന സമരം ഇന്ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ മാർച്ച് 17 ന് മടപ്പള്ളിയിലെ റീത്തുപള്ളി ജംഗ്ഷനിൽ നടന്ന സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ പൊലീസ് വലിച്ചിഴച്ചു പരിക്കേറ്റ ജിജി ഫിലിപ്പിന്റെ പുരയിടത്തിലാണ് സ്ഥിരം സമരപന്തലും സത്യാഗ്രഹവും നടക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുത്തോട്ടം നൂറാം ദിവസത്തെ സത്യഗ്രഹം ഉത്ഘാടനം ചെയ്യും. (changanassey silver line protest)

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സംസ്ഥാന സർക്കാറിൻ്റെ തീരുമാനം. സാമൂഹികാഘാതപഠനം തുടരാൻ നടപടികൾ സ്വീകരിച്ചു. നിലവിൽ കാലവധി കഴിഞ്ഞ ജില്ലകളിൽ പുനർവിജ്ഞാപനം നടത്താനാണ് നീക്കം. പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.

സിൽവർലൈൻ പദ്ധതിയിൽ കേന്ദ്ര അനുമതിക്ക് മുൻപ് ചെയ്ത് തീർക്കാവുന്ന കാര്യങ്ങൾ പൂർണമായും ചെയ്യുമെന്നാണ് സർക്കാർ നലപാട്. കേന്ദ്രം മുഖംതിരിച്ചതിന് പിന്നാലെ നടപടികൾ മന്ദഗതിയിലായെങ്കിലും പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെക്കാൻ സർക്കാർ ഒരുക്കമല്ല.

Read Also: സിൽവർ ലൈൻ ബദലായി അതിവേഗ പാത പരിഗണനയിൽ; ‘നേമം ഉപേക്ഷിക്കില്ലെന്ന്’ ബിജെപി

നിലവിൽ കാലവധി കഴിഞ്ഞ ഒൻപത് ജില്ലകളിൽ സാമൂഹികാഘാത പഠനത്തിന് പുനർവിജ്ഞാപനം പുറത്തിറക്കാനാണ് തീരുമാനം. പ്രവർത്തനത്തിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലകളക്ടർമാരിൽ നിന്നും റവന്യൂവകുപ്പ് തേടും. ശേഷം മൂന്ന് മാസം കൂടി സമയം അനുവദിക്കുമെന്നാണ് വിവരം.

കാലാവധി അവസാനിച്ചതിന് പിന്നാലെ ഇതിനോടകം ഒരുതവണ സമയം നീട്ടിനൽകിയിരുന്നു. പ്രതിഷേധങ്ങളും മറ്റും പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിച്ചുവെന്നാണ് പഠനം നടത്തുന്ന ഏജൻസികളുടെ വിശദീകരണം. അപ്പോഴും ഇതെല്ലാം സാധാരണ നടപടിക്രമങ്ങളെന്ന് വിശദീകരിക്കുന്നു കെ റെയിലും സർക്കാരും.

അതേസമയം, സിൽവർ ലൈൻ ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം തീരുമാനിച്ചു. ബദലായി അതിവേഗ പാത പരിഗണനയിൽ. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകി. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.

Story Highlights: changanassey silver line protest 100 day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here