Advertisement

കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതിക്കേസ്: ബിഷപ്പ് ധര്‍മരാജ് റസാലത്തെ ഇ ഡി വീണ്ടും ചോദ്യംചെയ്‌തേക്കും

July 28, 2022
Google News 2 minutes Read
Bishop Dharmaraj Rasalam was stopped by the ED

കാരക്കോണം മെഡിക്കല്‍ കോളജ് അഴിമതി കേസില്‍ സിഎസ്‌ഐ മോഡറേറ്റര്‍ ബിഷപ്പ് ധര്‍മരാജ് റസാലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും.ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് ഇ ഡിയുടെ നടപടി. കേസിലെ മറ്റു പ്രതികളായ കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാമിനേയും സെക്രട്ടറി ടി.പി പ്രവീണിനെയും വരും ദിവസങ്ങളില്‍ ഇ.ഡി ചോദ്യം ചെയ്യും. ( ED may question Bishop Dharmaraj Rasalam again)

മെഡിക്കല്‍ കോളജ് പ്രവേശനത്തിന് ലക്ഷങ്ങള്‍ തലവരിപ്പണം വാങ്ങിയതും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. സഭാ ആസ്ഥാനത്തടക്കം ഇ ഡി നടത്തിയ പരിശോധനയില്‍ ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തത്.10 മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

Read Also: ലോക്സഭ സ്പീക്കർ ഓം ബിർളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു

കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി തെളിയിക്കുന്ന രേഖകള്‍ ഇ ഡി ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം , സെക്രട്ടറി ടി.പി പ്രവീണ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കേസില്‍ മൂന്നാം പ്രതിയായ ടി പി പ്രവീണ്‍ വിദേശത്ത് കടന്നതായും സൂചനയുണ്ട്.

Story Highlights: ED may question Bishop Dharmaraj Rasalam again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here