പിണങ്ങിക്കഴിയുന്നതിനിടെ ഭാര്യയുടെ സ്‌കൂട്ടറിന് തീവച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

പിണങ്ങിക്കഴിയുന്നതിനിടെ ഭാര്യയുടെ വാഹനത്തിന് തീവച്ച ഭര്‍ത്താവ് അറസ്റ്റില്‍. കൊല്ലം കുലശ്ശേഖരപുരം ആദിനാട് സ്വദേശി രാജേഷ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഭാര്യയുടെ സ്‌കൂട്ടറും വീടിന്റെ ഒരു ഭാഗവും കത്തിനശിച്ചിരുന്നു.
അഴീക്കല്‍ സ്വദേശിനിയായ യുവതിയും രാജേഷും തമ്മില്‍ ഒന്നര വര്‍ഷമായി അകന്നുകഴിയുകയാണ്. ഭര്‍ത്താവിന്റെ ശല്യം കാരണം പലപ്പോഴും യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഇയാള്‍ പെട്രോളുമായി ഭാര്യവീട്ടിലെത്തിയത്. ശേഷം പെട്രോളൊഴിച്ച് സ്‌കൂട്ടറിന് തീവച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.
യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോകാനുപയോഗിക്കുന്ന സ്‌കൂട്ടറാണ് തീവച്ചത്. മുന്‍പും ഇയാളില്‍ നിന്ന് പലതവണ ഭീഷണി നേരിട്ടതായി യുവതി പൊലീസിനോട് പറഞ്ഞു. ഓച്ചിറ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights: Husband arrested for wife’s scooter set on fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here