Advertisement

മരുഭൂമിയിൽ കണ്ടെത്തിയത് പന്ത്രണ്ടായിരം വർഷം പഴക്കമുള്ള മനുഷ്യ കാൽപാടുകൾ!!

July 28, 2022
Google News 0 minutes Read

12000 വർഷം പഴക്കമുള്ള മായാത്ത മനുഷ്യ കാൽപാടുകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. യുഎസിലെ യൂട്ടായിലുള്ള മരുഭൂമിയിലാണ് ഈ കാല്പാടുകൾ കണ്ടെത്തിയത്. യൂട്ടായിലെ യുഎസ് എയർഫോഴ്‌സ് ടെസ്റ്റിങ് ആൻഡ് ട്രെയിനിങ് റേഞ്ചിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണു കാൽപാടുകൾ കണ്ടെത്തിയിരിക്കുന്നത്. യുഎസിലെ കോർണൽ സർവകലാശാല ഗവേഷകനായ തോമസ് അർബനാണു ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. ഭൂമിയിൽ അവസാനം സംഭവിച്ച ഹിമയുഗത്തിന്റെ (ഐസ് ഏജ്) അവസാനകാലത്തു നിന്നുള്ളവയാണു ഈ കാൽപാടുകളെന്ന് ഗവേഷകർ പറയുന്നു

യൂട്ടായിലെ ഒരു പുരാവസ്തു പര്യവേക്ഷണ മേഖലയിലേക്കു കാറിൽ പോകുന്നതിനിടെയാണ് ഗവേഷകൻ തോമസ് അർബന്‌റെയും കൂടെ ഉണ്ടായിരുന്ന ഡാരോൺ ഡ്യൂക്കിന്‌റെയും ശ്രദ്ധയിൽ ഈ കാല്പാടുകൾ പെട്ടത്. യുഎസിലെ വൈറ്റ് സാൻഡ്‌സ് ദേശീയവനത്തിലും നേരത്തെ ഇതുപോലത്തെ കാൽപാടുകൾ തോമസ് അർബൻ കണ്ടെത്തുകയും അതിൽ ഗവേഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ വൻകരയിൽ കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും പഴയ കാൽപാടുകളായിരുന്നു അവയൊന്നും ഗവേഷണത്തിൽ തെളിഞ്ഞു.

Read Also: Loksabha Election 2024 Live Updates | വിധിയെഴുതാൻ കേരളം

ഗവേഷണത്തിൽ നിരവധി സമയം ചെലവഴിച്ച അനുഭവ സമ്പത്തിൽ നിന്നാണ് ഇത് ആദിമ കാല മനുഷ്യന്റെ കാൽപാടുകളാണെന്ന് തോമസ് അർബനു മനസിലായത്. പിറ്റേന്ന് സ്ഥലത്തേക്ക് തിരികെയെത്തിയ അർബനും ടീമും ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷണം നടത്തുകയും കാൽപാടുകളെ പൂർണരൂപത്തിൽ കണ്ടെത്തുകയുമായിരുന്നു. 88 കാലടിപ്പാടുകൾ ഇത്തരത്തിൽ ഇവർ കണ്ടെത്തി അവയുടെ ചിത്രങ്ങളെടുത്തു. മുതിർന്നവരുടെയും കുട്ടികളുടെയും കാൽപ്പാടുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here