ഇന്ത്യൻ പെൺപട ഘാനയെ മുട്ടികുത്തിച്ചു; വനിതാ ഹോക്കിയിൽ മിന്നും വിജയം

കോമൺവെൽത്ത് വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീമിന് വിജയം. ഘാനയെ 5-0 നാണ് ഇന്ത്യ തറപറ്റിച്ചത്. ( common wealth games indian hockey team won )
സവിതീ പൂനിയ നയിച്ച ടീം ആദ്യ പൂൾ എ ഗെയിമിൽ മോശം തുടക്കമാണ് കാഴ്ചവച്ചത്. സംഗീത കുമാരി, സലീമ ടേറ്റെ എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി ഓരോ ഫീൽഡ് ഗോളുകൾ നേടി. എല്ലാ വിഭാഗങ്ങളിലും ഇന്ത്യ തന്നെയാണ് മുന്നേറിയതെങ്കിലും ടീമിന്റെ പ്രകടനം പതിവ് നിലവാരം കാഴ്ചവച്ചില്ല.
Read Also: കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യക്ക് 10 ഇനങ്ങളിൽ ഫൈനൽ
FULL-TIME ?#WomenInBlue cruised past Ghana with a 5-star display to register a big win in their first game of the Birmingham 2022 Commonwealth Games!#IndiaKaGame #HockeyIndia #B2022 #Birmingham2022 @CMO_Odisha @sports_odisha @IndiaSports @Media_SAI pic.twitter.com/R1SLddF5NP
— Hockey India (@TheHockeyIndia) July 29, 2022
ഇരുപത്തിരണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ വർണാഭമായ തുടക്കമാണ് ലഭിച്ചത്. മാർച്ച് പാസ്റ്റിൽ ബാഡ്മിന്റൺ താരം പി.വി.സിന്ധുവും ഹോക്കി ടീം ക്യാപ്റ്റൻ മൻപ്രീത് സിംഗും ചേർന്നാണ് ഇന്ത്യൻ പതാകയേന്തിയത്. 215 പേരടങ്ങുന്ന ഇന്ത്യൻ സംഘം പി.വി.സിന്ധുവിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിലേക്ക് മാർച്ച് പാസ്റ്റായി എത്തിയത്. ചാൾസ് രാജകുമാരനാണ് മേള ഔദ്യോഗികമായി തുടങ്ങിയതായി പ്രഖ്യാപിച്ചത്. 72 രാജ്യങ്ങളിൽ നിന്നുള്ള കായിക പ്രതിഭകൾ അണിനിരക്കുന്ന കായിക മേള 11 ദിവസം നീളും.
Story Highlights: common wealth games indian hockey team won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here