Advertisement

ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പ്; വിവാദം പുകയുന്നു

July 29, 2022
Google News 2 minutes Read
dyfi fund controversy update

തിരുവനന്തപുരത്തെ ഡി.വൈ.എഫ്.ഐ ഫണ്ട് തട്ടിപ്പ് ജില്ലാ കമ്മിറ്റി നിഷേധിച്ചെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. സിപിഐഎം നേതൃത്വത്തിനടക്കം കൊടുത്ത പരാതികളില്‍ ഇടപെടല്‍ ഉണ്ടാകുമോ എന്നതാണ് ശ്രദ്ധേയം. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പുറത്തുവരാനും സാധ്യതയുണ്ട്. (dyfi fund controversy update)

ഡി.വൈ.എഫ്.ഐക്കെതിരെ നടക്കുന്ന കുപ്രചരണങ്ങള്‍ എന്നാണ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ സി.പി.ഐ.എം നേൃതൃത്വത്തിനടക്കം മേഖലാ കമ്മിറ്റികള്‍ പരാതി നല്‍കിയെന്നാണ് വിവരം. ഫണ്ട് വകമാറ്റിയില്ലെങ്കില്‍ സി.പി.ഐ.എം പാളയം ഏരിയ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായതിന് പിന്നാലെ ആരോപണ വിധേയനായ ഡിവൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്.ഷാഹിന്‍ 1,32,443 രൂപ ബ്ലോക്ക് കമ്മിറ്റി അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബാക്കി തുകയായ 3,87,757 രൂപ സംബന്ധിച്ച് കൃത്യമായ മറുപടിയും നല്‍കിയിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നേയ്ക്കുമെന്നും സൂചനയുണ്ട്.

Read Also: പി ബിജുവിന്റെ പേരിലെ ഫണ്ടില്‍ ക്രമക്കേട്; ഡിവൈഎഫ്‌ഐയില്‍ വിവാദം

പി.ബിജുവിന്റെ സ്മരണാര്‍ഥം റെഡ് കെയര്‍ സെന്ററിനായി പിരിച്ച തുകയാണ് വകമാറ്റി ചെലവഴിച്ചതായി ആരോപണം ഉയര്‍ന്നത്. മെയ് ഏഴാം തിയതി ചേര്‍ന്ന സി.പി.ഐ.എം പാളയം ഏരിയ കമ്മിറ്റി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു.

പി ബിജുവിന്റെ പേരിൽ ഫണ്ട്‌ തട്ടിപ്പെന്ന വാർത്ത വ്യാജമെന്ന്‌ ഡി.വൈ.എഫ്‌.ഐയും അറിയിച്ചിരുന്നു. മാധ്യമങ്ങൾ ഡി.വൈ.എഫ്‌.ഐയെ അപകീർത്തിപ്പെടുത്താൻ നടത്തിയ നീക്കത്തെ അപലപിക്കുന്നു. പി ബിജുവിന്റെ പേര്‌ വലിച്ചിഴച്ച്‌ വ്യാജവാർത്ത നൽകുകയായിരുന്നുവെന്ന്‌ ജില്ലാ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു.

Read Also: സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്ന ഹീനമായ തന്ത്രത്തിന്റെ ഭാഗമാണിത്‌. റെഡ് കെയര്‍ സെന്‍റര്‍ പൊതുജനങ്ങളില്‍ നിന്ന് പണം പിരിക്കുന്നില്ല. ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനം, വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവും എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്തുന്നത്‌. ഇങ്ങനെയൊരു മന്ദിരം വിഭാവനം ചെയ്യാൻ ഡി.വൈ.എഫ്‌.ഐയ്‌ക്കല്ലാതെ മറ്റാർക്കും കഴിയില്ല.

ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട്‌ ലഭിച്ചിട്ടില്ല. ചില മാധ്യമങ്ങൾ അവർക്ക്‌ കിട്ടുന്ന പരാതി എന്ന നിലയിൽ വാർത്തകൾ കൊടുക്കുകയായിരുന്നു. ഡി.വൈ.എഫ്‌.ഐയ്‌ക്ക്‌ ലഭിച്ച ഫണ്ടിൽ കൃത്യമായി കണക്കുകളും ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റുകളും ഉണ്ട്‌. ഓരോ കണക്കുകളും കൃത്യമായി കയ്യിലുണ്ട്‌. ഇത്‌ പരസ്യമായി തന്നെ പറയുമെന്നും ഷിജൂഖാൻ വ്യക്തമാക്കി.

Story Highlights: dyfi fund controversy update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here