വന്‍ തുകയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍

വന്‍ തുകയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയില്‍. ജാര്‍ഖണ്ഡില്‍ നിന്നുള്ള മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ബംഗാളില്‍ നിന്ന് പൊലീസ് പിടികൂടിയത്. വന്‍ തുകയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. നോട്ടെണ്ണല്‍ യന്ത്രം എത്തിച്ചാലേ തുക എണ്ണി തീര്‍ക്കാന്‍ കഴിയൂ എന്ന് ഹൗറ എസ്പി
സ്വാതി ഭംഗലിയ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചപ്പ്, നമാന്‍ വിക്‌സല്‍ കൊങ്കരി എന്നിവരാണ് ജാര്‍ഖണ്ഡിലെ ജംതാരയില്‍ നിന്ന് ബംഗാളിലെ കിഴക്കന്‍ മിഡ്‌നാപൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ പൊലീസിന്റെ പിടിയിലാകുന്നത്.
പണം കൊണ്ടുപോകുന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായി ബംഗാള്‍ പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വഴിയില്‍ കാത്തു നിന്ന പൊലീസ് എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. കണ്ടെടുത്ത പണം എണ്ണാന്‍ അടുത്തുള്ള ബാങ്ക് ശാഖയില്‍ നിന്ന് പണം എണ്ണുന്ന യന്ത്രം തേടി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് എംഎല്‍എമാരെ ചോദ്യം ചെയ്തുവരികയാണ്.
Story Highlights: 3 Jharkhand Congress MLAs held in Bengal with huge amount of cash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here