Common Wealth Games 2022 അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായി; പ്രധാനമന്ത്രി

അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യസ്വർണം നേടിയ ഭാരദ്വേഹക മീരാബായ് ചനുവിന് അഭിനന്ദനവുമായി നരേന്ദ്ര മോദി. ട്വിറ്ററിലാണ് പ്രധാനമന്ത്രി ചനുവിനെ അഭിനന്ദിച്ചത്. (common wealth games 2022 narendra modi congatulates meera bhai chanu)
അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിൻറെ അഭിമാനമായെന്നും ഗെയിംസ് റെക്കോർഡോടെ ചനു സ്വർണം നേടിയതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചനുവിൻറെ നേട്ടം വളർന്നുവരുന്ന കായിക താരങ്ങൾക്ക് പ്രചോദനമാണെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തിൽ മീരാബായ് ചനുവിന് സ്വർണം നേടി. സ്വർണ നേട്ടം ഗെയിംസിൽ റെക്കോർഡോടെയാണ്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടവും. സ്നാച്ചിൽ 84 കിലോ ഉയർത്തി മത്സരം തുടങ്ങിയ മീരാബായ് തൻറെ രണ്ടാം ശ്രമത്തിൽ 88 കിലോ ഗ്രാം ഉയർത്തിയാണ് ഗെയിംസ് റെക്കോർഡിട്ടത്. ക്ലീൻ ആൻഡ് ജർക്കിലെ ആദ്യ ശ്രമത്തിൽ 109 കിലോ ഉയർത്തിയപ്പോൾ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങൾ ബാക്കിയിരിക്കെ തന്നെ ചനു സ്വർണം ഉറപ്പിച്ചിരുന്നു.
ചനു ക്ലീൻ ആൻഡ് ജർക്കിൽ ആകെ 201 കിലോ ഉയർത്തിയാണ് സ്വർണം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഗെയിംസിൻറെ രണ്ടാം ദിനത്തിൽ ഭാരദ്വേഹനത്തിൽ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ പുരുഷ വിഭാഗം 55 കിലോ നിഭാഗത്തിൽ സങ്കേത് സാർഗർ വെള്ളിയും 61 കിലോ ഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.
Story Highlights: common wealth games 2022 narendra modi congatulates meera bhai chanu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here