Advertisement

ഫ്ലവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മിഡിയ അവാര്‍ഡ്; ബെസ്റ്റ് മ്യൂസിക് കണ്ടന്റ് ക്രിയേറ്റര്‍ ഹനാന്‍ ഷാ

July 30, 2022
Google News 2 minutes Read
flowers social media award hanan shah

ഫ്ളവേഴ്‌സ്-ട്വന്റിഫോര്‍ സോഷ്യല്‍ മിഡിയ പുരസ്‌കാരങ്ങളില്‍ തിളങ്ങി ബെസ്റ്റ് മ്യൂസിക് കണ്ടന്റ് ക്രിയേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഹനാന്‍ ഷാ. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 512K ഫോളോവേഴ്‌സുള്ള ഹനാന്‍ ഷാ പ്ലേ ബാക്ക് സിംഗര്‍ കൂടിയാണ്.

സോഷ്യല്‍ മിഡിയക്കകത്തും പുറത്തും വലിയ ആരാധകരുള്ള ഹനാന്‍ ഷാ നിരവധി പ്രോഗ്രാമുകളും ചെയ്യാറുണ്ട്. അധ്യാപന വഴിയിലേക്ക് നീങ്ങിയിരുന്ന തന്റെ ജീവിതം സംഗീതത്തിലേക്ക് വഴിമാറ്റിയ പ്രതിഭ കൂടിയാണ് ഹനാന്‍.

Read Also: ഇൻസ്റ്റഗ്രാമിൽ മിന്നുംപ്രകടനങ്ങൾ നടത്തുന്നവരാണോ നിങ്ങൾ; ഫ്ലവേഴ്സ് ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ് നേടാം

തന്റേതായ ശൈലിയില്‍ ആലപിച്ച ഗാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയാണ് ഹനാന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നത്. ആരാധകരുടെയും ആസ്വാദകരുടെയും, ഇന്ത്യന്‍ സംഗീത ഇതിഹാസം എ ആര്‍ റഹ്മാന്റെയും പ്രശംസയേറ്റുവാങ്ങി സംഗീതമാണ് തന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞ് മലയാള ചലച്ചിത്ര സംഗീത ശാഖയിലേക്ക് നടന്നുകയറിയ ഗായകപ്രതിഭയാണ് ഹനാന്‍.

Story Highlights: flowers social media award hanan shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here