മുസ്ലിം ലീഗിന്റെ പതാക പാകിസ്‌താനിൽ സ്ഥാപിക്കാൻ കോണ്‍ഗ്രസ് നേതാവ് പറഞ്ഞെന്ന വാര്‍ത്ത തള്ളി ലീഗ് നേതൃത്വം

മുസ്ലിം ലീഗിന്റെ പതാക വലിച്ചെറിഞ്ഞെന്നും മോശമായ പരാമർശം നടത്തിയുമെന്നുള്ള ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുത വിരുദ്ധമെന്ന് തിരുവനന്തപുരം ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റി. കഴക്കൂട്ടം മണ്ഡലത്തിലെ ഓഫീസിനു മുൻപിൽ നടന്നത് കോൺഗ്രസ് ധർണയായിരുന്നു.(muslim league rejected the allegation about flag)
വെമ്പായം നസീർ മുസ്ലിം ലീഗിന്റെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ലാ. അദ്ദേഹത്തെ ആ ധർണയിൽ പോകാൻ പാർട്ടി ചുമതലപെടുത്തിയിട്ടില്ലായിരുന്നു. മുസ്ലിം ലീഗ് പതാക അവഹേളിച്ചു എന്ന പ്രസ്താവന അവാസ്തവമാണെന്നു ജില്ലാ മുസ്ലീം ലീഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പ്രസ്താവനയിലൂടെ മുസ്ലിം ലീഗ് അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് യുഡിഎഫ് പരിപാടിയില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടെന്ന് വെമ്പായം നസീർ പരാതി നൽകി. കഴക്കൂട്ടം കുളത്തൂരിലാണ് യുഡിഎഫ് ധര്‍ണയ്‌ക്കെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ ഇറക്കി വിട്ടത്. മുസ്ലിംലീഗ് പതാക പാകിസ്താനില്‍ വെച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് ആക്ഷേപിച്ചുവെന്നും വെമ്പായം നസീര്‍ പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതിയില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധര്‍ണക്കിടെയായിരുന്നു സംഭവം. യുഡിഎഫ് സമരത്തിനെത്തിയ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീറിനെ അപമാനിച്ച് ഇറക്കിവിട്ടെന്നാണ് പരാതി. മുസ്ലിംലീഗ് പതാക കെട്ടാന്‍ ശ്രമിച്ചപ്പോള്‍ വലിച്ചെറിഞ്ഞു. മുസ്ലിംലീഗ് പതാക പാക്കിസ്താനില്‍ കൊണ്ട് കെട്ടണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അണ്ടൂര്‍കോണം സനല്‍കുമാര്‍ അധിക്ഷേപിച്ചെന്നും നസീര്‍ പറഞ്ഞു.
Story Highlights: muslim league rejected the allegation about flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here