എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ജി സുകുമാരന്‍ നായര്‍ അന്തരിച്ചു

എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി ജി സുകുമാരന്‍ നായര്‍(90-തേക്കട സുകുമാരന്‍ നായര്‍)അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും നെടുമങ്ങാട് താലൂക്കിലെ പ്രമുഖ കമ്യൂണിസ്റ്റു നേതാവുമായിരുന്നു അദ്ദേഹം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.(writer PG sukumaran nair died)
നെടുമങ്ങാട് താലൂക്കില്‍ അറിയപ്പെടുന്ന ഇടതുപക്ഷനേതാവും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്.അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അംഗമായിരുന്നു.സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായും നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
കര്‍ഷകസംഘം,കിസാന്‍സഭ സംഘടനകളുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ഏറെക്കാലം.കേരകര്‍ഷക സംഘത്തിന്റെ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.കേരകര്‍ഷക മാസികയുടെ പത്രാധിപരായിരുന്നു.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇടതു സമരങ്ങളുമായി ബന്ധപ്പെട്ടും ജയില്‍വാസം അനുഭവിച്ചു.നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.സംസ്കാരം ശനിയാഴ്ച പകല്‍ വീട്ടുവളപ്പില്‍ (വെമ്പായം കൊഞ്ചിറ നെടുവേലി ഭാവന) നടക്കും.
ഭാര്യ: ശാന്തകുമാരി അമ്മ മക്കള്‍:എസ് എസ് സുനില്‍കുമാര്‍(സിപിഐ എം വെമ്പായം ലോക്കല്‍ കമ്മിറ്റി അംഗം,വെമ്പായം സര്‍വീസ് സഹകരണ ബാങ്ക്,വെമ്പായം ബ്രാഞ്ചു മാനേജര്‍),പി ജി എസ് സൂരജ്കുമാര്‍ (മേട്രോ വാര്‍ത്ത). മരുമക്കള്‍:ആര്‍ ദീപപ്രിയ(പി എസ് സി ഓഫീസ് എ എസ് ഒ)അപര്‍ണ്ണിമ(ലക്ഷ്യ ട്രെയിനിങ് സെന്റര്‍)
Story Highlights: writer PG sukumaran nair died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here