കള്ളപ്പണം വെളുപ്പിക്കൽ: സഞ്ജയ് റാവത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

ശിവസേന എംപി സഞ്ജയ് റാവത്തിന്റെ മുംബൈയിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രണ്ട് തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധനയും, ചോദ്യം ചെയ്യലും നടത്തുന്നത്.
മുംബൈ ചേരിയിലെ ഒരു കെട്ടിട പുനർവികസിപ്പിച്ചതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് 60 കാരനായ റാവത്തിനെ ചോദ്യം ചെയുന്നത്. രാവിലെ 7 മണിയോടെ അന്വേഷണ ഏജൻസി സംഘം, സിഐഎസ്എഫ് ഉദ്യോഗസ്ഥരോടൊപ്പം ബാൻഡപ്പിലുള്ള റാവത്തിന്റെ വീട്ടിലെത്തി തെരച്ചിൽ ആരംഭിച്ചു. എന്നാൽ ഉദ്ധവ് താക്കറെ ക്യാമ്പിലുള്ള റാവത്ത് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയ പകപോക്കൽ മൂലമാണ് തന്നെ ലക്ഷ്യമിടുന്നതെന്നും ആരോപിച്ചു.
പാർലമെന്റ് സമ്മേളനം ചൂണ്ടിക്കാട്ടി അന്വേഷണ ഏജൻസിയ്ക്ക് മുന്നിൽ വരാൻ കഴിയില്ലെന്ന് ശിവസേനാ നേതാവ് അറിയിച്ചിരുന്നു. തുടർന്ന് ജൂലൈ 27ന് എത്തണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും നോട്ടീസ് അയച്ചു. എന്നാൽ സഞ്ജയ് റാവത്ത് എത്തിയിരുന്നുല്ല.
Story Highlights: Central Agency Raids Sena’s Sanjay Raut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here