ഈ ഇനത്തില്‍പ്പെട്ട പാമ്പുകളും തവളകളും ഉണ്ടാക്കിയത് പ്രതിവര്‍ഷം 50 കോടി നഷ്ടം; കാരണങ്ങള്‍ ഇവയാണ്

അധിനിവേശ ജീവികളായ അമേരിക്കന്‍ ബുള്‍ഫ്രോഗ്, ബ്രൗണ്‍ ട്രീ സ്‌നേക്ക് എന്നീ രണ്ട് ജീവികള്‍ മൂലം ലോക സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 50 കോടിയോളം നഷ്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഈ ജീവികള്‍ പ്രതിദിനം 13.6 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് സയന്റിഫിക്ക് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലത്തെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. (Invasive frog and snake species cost world economy $16 billion)
ചെക്ക് റിപ്പബ്ലിക്കിലെ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ബൊഹീമിയയിലെ ഇസമേല്‍ സോട്ടോയുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് ഉരഗങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പഠിച്ചത്. ഞെട്ടിപ്പിക്കുന്ന പഠനഫലങ്ങളാണ് ഈ സംഘത്തിന് ലഭിച്ചത്. 1986നും 2020നും ഇടയില്‍ വിളനാശം, വൈദ്യുതി നാശം തുടങ്ങിയ മൂലം അധിനിവേശ ജീവികള്‍ 16 ബില്യണ്‍ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഇവര്‍ പറയുന്നത്.
ലിത്തോബേറ്റ്‌സ് കാറ്റസ്ബിയാനസ് എന്നറിയപ്പെടുന്ന പച്ച തവളയാണ് യൂറോപ്പില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത്. ഇതിന് 0.9 കിലോയോളം ഭാരം വരും. ഇലക്ട്രിക് ഉപകരണങ്ങളിലൂടെ ഇഴഞ്ഞും മറ്റും ഉരഗങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ യൂറോപ്പിലുണ്ടാക്കിയെന്നാണ് പഠനസംഘം പറയുന്നത്. വ്യാപാരം ചെയ്യാത്ത ജീവികളുടെ ബ്ലാക്ക് ലിസ്റ്റ് തുടര്‍ച്ചയായി അപ്‌ഡേറ്റ് ചെയ്യണമെന്നതാണ് അധിനിവേശ ജീവികള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ പഠിക്കുമ്പോള്‍ മനസിലാകുന്നതെന്നും ഇസമേല്‍ സോട്ടോ പറയുന്നു. എസ്റ്റിമേറ്റുകളില്‍ നിന്നാണ് കണക്കുകള്‍ തയാറാക്കിയിരിക്കുന്നതെന്നും ഈ കണക്കുകളില്‍ നേരിയ വ്യത്യാസമുണ്ടായേക്കാമെന്നും സോട്ടോ കൂട്ടിച്ചേര്‍ത്തു.
Story Highlights: Invasive frog and snake species cost world economy $16 billion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here