Advertisement

കരുവന്നൂർ നിക്ഷേപത്തട്ടിപ്പ്; കുടുങ്ങിയവരിൽ അർബുദ രോഗിയായ രാജൻ മാസ്റ്ററും

July 31, 2022
Google News 1 minute Read

കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ ജീവിതം പ്രതിസന്ധിയിലായ നൂറുകണക്കിന് പേരിൽ ഒരാളാണ് മാപ്രാണം സ്വദേശിയായ രാജൻ മാസ്റ്റർ. അർബുദ രോഗിയായ ഇദ്ദേഹം നിക്ഷേപിച്ചത് 20 ലക്ഷം രൂപയാണ്. ചികിത്സ ആവശ്യങ്ങൾക്ക് ഇപ്പോൾ പണം ലഭിക്കുന്നില്ല. അനുഭവം തുറന്നു പറയുകയാണ് കരുവന്നുർ ബാങ്ക് തട്ടിപ്പിനിരകളായ നിക്ഷേപകർ. ചികിത്സയ്ക്ക് പോലും പണം കൃത്യമായി ബാങ്ക് തയ്യാറാകുന്നില്ല എന്നാണ് പരാതി.

നിക്ഷേപം തിരിച്ചു കിട്ടാത്തതിനെത്തുടർന്ന് പ്രതിസന്ധി അഭിമുഖീകരിക്കുന്നവരെ കാണാൻ മുൻ എംപി സുരേഷ് ഗോപി ഇന്ന് കരുവന്നൂരിലെത്തും. ജീവിതം ദുരിതത്തിലായ ജോസഫിൻ്റെ കുടുംബത്തിന് ധനസഹായവും അദേഹം കൈമാറും. ബിജെപി നാളെ കരുവന്നൂർ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തുന്നുണ്ട്. രാവിലെ 9.30ന് പികെ കൃഷ്ണദാസ് ആണ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുക.

Story Highlights: karuvannur bank fraud rajan master

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here