Advertisement

സംസ്ഥാനതല ഓണം വാരാഘോഷം; ജില്ലകൾക്ക് 7.47 കോടി രൂപ അനുവദിച്ച് സർക്കാർ

July 31, 2022
Google News 3 minutes Read

സംസ്ഥാനതല ഓണം വാരാഘോഷം 7.47 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷവും ഓണം വാരാഘോഷം ഇല്ലായിരുന്നു.അവസാനമായി ഓണഘോഷം സംസ്ഥാനത്ത് നടന്നത് 2019 ലാണ്. ഇക്കൊല്ലം സെപ്റ്റംബർ ആറ് മുതൽ 12 വരെയാണ് ഓണഘോഷം സംഘടിപ്പിക്കാന്‍ തീരുമാനമായത്. എട്ട് ലക്ഷം മുതൽ 36 ലക്ഷം വരെയാണ് വിവിധ ജില്ലകൾക്ക് ഓണാഘോഷത്തിനായി അനുവദിച്ചിരിക്കുന്നത്.(kerala government onam 2022 celebration)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം ജില്ലയ്ക്ക് സർക്കാർ 27 ലക്ഷമാണ് അനുവദിച്ചത്, കൊല്ലം ജില്ലയ്ക്ക് – 27 ലക്ഷം, കണ്ണൂർ – 27 ലക്ഷം, എറണാകുളം – 36 ലക്ഷം, കോഴിക്കോട് – 36 ലക്ഷം, തൃശൂർ – 30 ലക്ഷം, ആലപ്പുഴ – 8 ലക്ഷം, പത്തനംതിട്ട – 8 ലക്ഷം, കോട്ടയം – 8 ലക്ഷം, ഇടുക്കി – 8 ലക്ഷം, പാലക്കാട് – 8 ലക്ഷം, മലപ്പുറം – 8 ലക്ഷം, വയനാട് – 8ലക്ഷം, കാസർഗോഡ് – 8ലക്ഷം. എന്നിവയാണ് ജില്ലകൾക്കായി സർക്കാർ ഓണാഘോഷത്തിന് അനുവദിച്ച തുക. സംസ്ഥാനതല ഓണാഘോഷത്തിന് അഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഡിറ്റിപിസി മുഖേന നടക്കുന്ന ജില്ലാ തല ഓണാഘോഷത്തിന് 2.47 കോടിയും അനുവദിച്ചിട്ടുണ്ട്.

Story Highlights: kerala government onam 2022 celebration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here