Advertisement

നിരവധി മോഷണക്കേസിലെ പ്രതി മലപ്പുറത്ത് പിടിയിൽ

July 31, 2022
Google News 1 minute Read
robbery case culprit held at malappuram

നിരവധി മോഷണക്കേസിലെ പ്രതി മലപ്പുറത്ത് പിടിയിൽ. മലപ്പുറം ചോക്കാട് സ്വദേശി കുന്നുമ്മൽ സുരേഷാണ് പിടിയിലായത്. വിവിധ ജില്ലകളിലായി നൂറോളം കേസുകളിൽ പ്രതിയാണ് സുരേഷ്.

കഴിഞ്ഞ ദിവസം രാത്രി മലപ്പുറത്ത് നിന്നാണ് പ്രതിയെ നിലമ്പൂർ പൊലീസ് പിടികൂടിയത്. കൂത്താട്ടുകുളത്ത് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്ന് ഇയാൾ മോഷണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് പിടിയിലായത്.

Story Highlights: robbery case culprit held at malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here