‘വിവാഹമായോ ?’ സുബി സുരേഷിനോട് ആരാധകർ; മറുപടി പറഞ്ഞ് താരം

നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെ ചർച്ചാ വിഷയം. താരം വിവാഹിതയായോ, വിവാഹിതയാകാൻ പോവുകയാണോ എന്നിങ്ങനെ നീളുന്നു ആരാധകരുടെ ചോദ്യവും അന്വേഷണവും. ഒടുവിൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് താരം ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിലൂടെ. ( subi suresh about wedding photoshoot )
ഇളം പച്ച നിറത്തിലുള്ള സാരിയും കടും പച്ചയിൽ ഗോൾഡൻ കസവ് വർക്കുള്ള ബ്ലൗസും അണിഞ്ഞ് പരമ്പരാഗത വേഷത്തിലെത്തിയ സുബി അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മതിവ് മോഡേൺ ലുക്കിൽ നിന്ന് മാറി തലയിൽ പൂവ് വച്ച് സുബി അതീവ സുന്ദരിയായി കാണപ്പെട്ടു. വെള്ള നിറമുള്ള ഷർട്ടണിഞ്ഞ് യുവാവിനൊപ്പമുള്ള ചിത്രമാണ് സുബി പോസ്റ്റ് ചെയ്തത്. എന്നാൽ യുവാവിന്റെ മുഖം വ്യക്തായിരുന്നില്ല. ഇതാണ് ആരാധകരിൽ സംശയം ജനിപ്പിച്ചത്.
Read Also: ഗായകൻ അർജുൻ വിവാഹിതനാകുന്നു; രണ്ട് വർഷത്തിലായി വിവാഹം നടത്തും

ഒടുവിൽ അന്വേഷണങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് സുബി സുരേഷ്. അത് വിവാഹ ചിത്രങ്ങളെല്ലെന്നും ഒരു ബ്യൂട്ടി പാർലറിന്റെ പ്രോഷന് വേണ്ടിയുള്ള ചിത്രങ്ങളാണെന്നും സുബി സുരേഷ് ട്വന്റിഫോർ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
‘വിവാഹമായാൽ ഞാൻ മറച്ചുവയ്ക്കില്ല. എന്തായാലും തുറന്ന് പറയും. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്നവരാണ് എന്റെ വീട്ടുകാർ. അതുകൊണ്ട് അത്തരം പേടികളൊന്നും ഇല്ല’- ചിരിച്ചുകൊണ്ട് സുബി സുരേഷ് വ്യക്തമാക്കി.
Story Highlights: subi suresh about wedding photoshoot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here