Advertisement

അതിശക്തമായ മഴ; വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

August 1, 2022
Google News 2 minutes Read
kerala various dam shutters opened

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ 60 സെ.മി വീതം ഉയർത്തി. മണിയാർ ഡാമിന്റെ ഷട്ടറുകളും ഉയർത്തി. പേപ്പാറ ഡാമിന്റെ ഷട്ടറുകളും കൂടുതൽ ഉയർത്തും. നിലവിൽ 80 സെ.മി ഉയർത്തിയിട്ടുണ്ട്. ( kerala various dam shutters opened )

ഉടൻ തന്നെ 7.5 സെ.മി വീതം നാലു ഷട്ടറുകളും വൈകീട്ട് 04:00 ന് 10 സെ.മി വീതവും തുറക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. നിലവിൽ 45 സെ.മി ഉയർത്തിയിട്ടുണ്ട്. ഇന്ന് 04:30 ന് 30 ,.െമി കൂടി ( ആകെ – 75 സെ.മി) ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് അവധി. ജില്ലാ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും അതിതീവ്ര മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത് നാല് ദിവസത്തേക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകും. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ്, അഗ്നിരക്ഷാസേന, മറ്റ് സർക്കാർ സംവിധാനങ്ങൾ എന്നിവരോട് ജാഗരൂഗരായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights: kerala various dam shutters opened

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here