Advertisement

ഭൂമി അതിവേഗം കറങ്ങുന്നു; ഏറ്റവും കുഞ്ഞൻ ദിവസമായി ജൂണ്‍ 29…

August 2, 2022
Google News 2 minutes Read

ഇരുപത്തിനാല് മണിക്കൂര്‍ തികച്ചെടുക്കാതെ ഭ്രമണം പൂര്‍ത്തിയാക്കി ഭൂമി. പതിവിന് വിപരീതമായി ജൂണ്‍ 29-നാണ് ഭൂമി അതിവേഗത്തിൽ കറക്കം പൂർത്തിയാക്കിയത്. സാധാരണയായി ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറാണ് ഭൂമി എടുക്കുന്നത്. അതില്‍നിന്ന് 1.59 മില്ലി സെക്കന്‍ഡ് കുറച്ചു സമയം മാത്രമേ ജൂൺ 29 ന് കറക്കം പൂര്‍ത്തിയാക്കാന്‍ ഭൂമിക്ക് വേണ്ടിവന്നുള്ളൂ. അതോടെ ഇതുവരെയുള്ളതിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസമായി ജൂണ്‍ 29 മാറുകയും ചെയ്തു.

ഏറ്റവും സൂക്ഷ്മമായ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന അറ്റോമിക് ക്ലോക്കാണ് ഭൂമിയുടെ ഭ്രമണവേഗവുമായി ബന്ധപ്പെട്ട ഈ വ്യത്യാസം കണ്ടെത്തിയത്. 1960-ന് ശേഷം 2020 ജൂലൈ 19-നാണ് ഇതിനു മുന്‍പ് ഭൂമി കുറഞ്ഞ സമയംകൊണ്ട് കറങ്ങിവന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നു. അന്ന് 24 മണിക്കൂര്‍ പൂര്‍ത്തിയാകാന്‍ 1.47 മില്ലി സെക്കന്‍ഡ് കൂടിയുള്ളപ്പോഴേക്കും ഭൂമി ഭ്രമണം പൂര്‍ത്തിയാക്കിയിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത്, ഇന്റർനാഷണൽ എർത്ത് റൊട്ടേഷൻ ആൻഡ് റഫറൻസ് സിസ്റ്റംസ് സർവീസ് (IERS) സ്ലോ സ്പിന്നിനായി ലീപ്പ് സെക്കൻഡുകൾ ചേർക്കാൻ തുടങ്ങി. 2016 ഡിസംബർ 31 വരെയായിരുന്നു ഇത്. എന്നാൽ ഭൂമി അതിവേഗം കറങ്ങുന്നു എന്നായിരുന്നു പിന്നീട് ഗവേഷകരുടെ കണ്ടെത്തൽ. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത ത്വരിതപ്പെടുത്തുന്നതായി ആറ്റോമിക് ക്ലോക്കുകളും തെളിയിച്ചിട്ടുണ്ട്.

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

2020-ൽ ഭൂമിയുടെ വേഗത്തിലുള്ള ചലനം കാരണം, ജൂലൈ മാസത്തെ ഏറ്റവും ചെറിയ മാസമായി കാണപ്പെട്ടിരുന്നു. ഭൂമിയുടെ വേഗതയിൽ തുടർച്ചയായ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹിമാനികൾ ഉരുകുന്നത്, ഭൂകമ്പങ്ങൾ എന്നിവയാണ് ഇതിന് കാരണം. സമുദ്രങ്ങൾ, വേലിയേറ്റങ്ങൾ അല്ലെങ്കിൽ കാലാവസ്ഥ എന്നിവയുടെ ആന്തരികവും ബാഹ്യവുമായ പാളികളിലെ തുടർച്ചയായ മാറ്റങ്ങൾ കാരണവും ഇത് സംഭവിക്കാം.

Story Highlights: Earth completes rotation in less than 24 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here