ഈ ഫാഷൻ തെറ്റുകൾ ആവർത്തിക്കല്ലേ ! നിങ്ങൾക്ക് പ്രായം തോന്നിക്കും

വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാരിക്കൂട്ടി ധരിച്ച് പുറത്തേക്ക് ഇറങ്ങുന്നതല്ല ഫാഷൻ. കൈയിൽ ഉള്ള വസ്ത്രങ്ങൾ വൃത്തിയായി ധരിക്കുന്നതിലാണ് വിജയം. എന്നാൽ ചില വസ്ത്രധാനരണ രീതി നിങ്ങൾക്ക് പ്രായ കൂടുതൽ തോന്നിക്കും. അ്തരം ഫാഷൻ തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് ഫാഷൻ വ്‌ളോഗർ ഒലീസിയ ബൊറൊഡെൻകോ. ( fashion mistakes that make you look older )
വെൽവെറ്റുകൾ വേണ്ട
വെൽവെറ്റ് വസ്ത്രങ്ങളും ട്വീഡ് ചാക്കറ്റുകളും പ്രായക്കൂടുതൽ തോന്നിക്കാം. ഇത്തരം തുണിത്തരങ്ങൾ ഭാരമേറിയതും അൽപം പ്രായം ചെന്നവർ ഉപയോഗിക്കുന്നവയുമാണെന്ന് ഒലീസിയ പറയുന്നു.
ബ്ലാക്ക് ധരിക്കുമ്പോൾ
പ്രായം കുറവ് തോന്നാൻ ആഗ്രഹിക്കുന്നവർ കറുത്ത നിറത്തിലുള്ളവ പാന്റായും പാവാടയായും മാത്രം ധരിച്ചാൽ മതി. മുഖത്തിനടുത്തേക്ക് കറുപ്പ് നിറം വരുംതോറും മുഖത്തെ ചുളിവുകളും മറ്റും അവ എടുത്ത് കാണിക്കുമെന്ന് ഒലീസിയ അഭിപ്രായപ്പെടുന്നു.
Read Also: ഉറക്കമുണർന്ന ഉടൻ ചായ കുടിക്കുന്നവരാണോ നിങ്ങൾ ? ആരോഗ്യ വിദഗ്ധർക്ക് ചിലത് പറയാനുണ്ട്
ആഭരണങ്ങൾ അണിയുമ്പോൾ
വലിച്ചുവാരി കുറേ ആഭരണങ്ങൾ അണിയാതെ വസ്ത്രത്തിനും മുഖത്തിനും യോജിച്ച രീതിയിൽ വേണം ആഭരണങ്ങൾ അണിയാൻ.
Story Highlights: fashion mistakes that make you look older
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here