ചുവപ്പു കാർഡ് കാണിച്ചതിന് വനിതാ റഫറിയെ ഇടിച്ചുവീഴ്ത്തി; ഫുട്ബോൾ താരം അറസ്റ്റിൽ: വിഡിയോ

ചുവപ്പു കാർഡ് കാണിച്ചതിന് വനിതാ റഫറിയെ ഇടിച്ചുവീഴ്ത്തിയ ഫുട്ബോൾ താരം അറസ്റ്റിൽ. അർജൻ്റീനയിലെ ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. ഇയാൾക്ക് ഫുട്ബോൾ കളിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. ആക്രമണത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഡിപ്പോർട്ടിവോ ഗർമെൻസ് എന്ന ടീമിൻ്റെ താരമായ ക്രിസ്റ്റ്യൻ ടിറോൺ എന്ന 34കാരനാണ് അറസ്റ്റിലായത്. തന്നെ അപമാനിച്ചതിനാലാണ് ഇയാൾക്ക് മാർച്ചിംഗ് ഓർഡർ നൽകിയതെന്ന് റഫറി ഡാൽമ കോർട്ടാഡി പറഞ്ഞു. കാർഡ് നൽകിയതിനു ശേഷം തൻ്റെ കാർഡിൽ ക്രിസ്റ്റ്യൻ്റെ പേരെഴുതുകയായിരുന്ന ഡാൽമയെ പ്രതി പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. നിലത്തുവീണ ഡാൽമയുടെ രക്ഷയ്ക്കെത്തിയ ലൈൻസ്മാൻ ക്രിസ്റ്റ്യനെ തള്ളിമാറ്റി. ഉടൻ പൊലീസെത്തി ക്രിസ്റ്റ്യനെ അറസ്റ്റ് ചെയ്തു. ഡാൽമയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
Story Highlights: footballer attacked referee arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here