Advertisement

“തലതിരിഞ്ഞാലെന്താ, വീട് അടിപൊളിയാണ്”; കൗതുകമായി തലതിരിഞ്ഞ വീടും വീട്ടുടമയും…

August 2, 2022
Google News 2 minutes Read

ഏറെ സ്വപ്നങ്ങളോട് കൂടിയാണ് നമ്മൾ വീടുകൾ നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വ്യത്യസ്തമായി പുതുമകളോടെ വീട് പണിയാൻ മിക്കവരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ വ്യത്യസ്തയ്ക്ക് വേണ്ടി തല തിരിച്ച് വീട് പണിതാൽ എങ്ങനെയിരിക്കും. അതെ അങ്ങനെയും ഒരു വീട് പണിതിരിക്കുകയാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടല്ലേ… കൊളംബിയയിലാണ് വ്യത്യസ്തമായ ഈ വീട് ഉള്ളത്. വീടിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊളംബിയയിൽ താമസക്കാരനായ ഓസ്ട്രിയൻ വംശജനായ ഫ്രിറ്റ്സ് ഷാൾ ആണ് വ്യത്യസ്തമായ ഈ ആശയത്തിൽ വീട് പണിതിരിക്കുന്നത്.

ഇനി വീടിന് പുറം മാത്രമാണ് തലതിരിഞ്ഞിരിക്കുന്നതെന്ന് കരുതിയോ? എന്നാൽ തെറ്റി. വീടിനകവും തലതിരിഞ്ഞാണ് പണിതിരിക്കുന്നത്. വീടിനു പുറത്തെ ജനലുകൾക്കും വാതിലുകൾക്കും കാർ പോർച്ചിനും പുറമെ വീടിനകത്തെ കസേരകളും ഫർണീച്ചറുകളും എല്ലാം തലതിരിച്ച് ഇട്ടതായേ തോന്നുകയുള്ളൂ. മെറൂൺ നിറത്തിൽ പെയിന്റ് പൂശിയ മേൽക്കൂര നിലമുട്ടി നിൽക്കുന്ന പോലെയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ഫ്രിറ്റ്സ് ഷാൾ കുടുംബത്തോടൊപ്പം ആണ് കൊളംബിയയിൽ താമസിക്കുന്നത്.

താൻ തലത്തിരിഞ്ഞൊരു വീട് നിർമ്മിക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലെന്നും ഇങ്ങനെ വീട് പണിയാൻ ഭ്രാന്താണോ എന്ന് ചോദിച്ചവരുണ്ടെന്നും ഫ്രിറ്റ്സ് പറയുന്നു. പലരെയും ഈ ആശയം പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചെങ്കിലും ആർക്കും തലതിരിഞ്ഞ വീടിനെ കുറിച്ച് മനസ്സിലായില്ല. 2015 ൽ ഓസ്ട്രിയ സന്ദർശിക്കവെയാണ് ഫ്രിറ്സ്സിന് ഇങ്ങനെയൊരു ആശയം മനസിലുദിച്ചത്.

ഓസ്ട്രിയയിൽ സമാനമായൊരു വീട് കണ്ടപ്പോൾ തനിക്കും ഇങ്ങനെയൊരു വീട് പണിയണമെന്ന ആഗ്രഹം ഫ്രിറ്റ്സിന് തോന്നിയത്. കൊവിഡ് മഹാമാരിയിൽ വീട് പണി പല തവണ മുടങ്ങിപോയെങ്കിലും ഈ വർഷം ആദ്യത്തോടെ വീട് പണി പൂർത്തിയാക്കി. ഇങ്ങോട്ടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഈ തലതിരിഞ്ഞ വീട് വ്യത്യസ്ത അനുഭവമാണ് നൽകുന്നത്.

Read Also : സ്വന്തമായി സൂപ്പർകാറുകളും ബംഗ്ലാവുകളും; ഈ ഒൻമ്പതാം വയസുകാരൻ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ…

നേരത്തെ ബ്രിട്ടൻ, തായ്‌ലന്‍ഡ്‌, ജർമ്മനി എന്നിവിടങ്ങളിൽ ഇങ്ങനെ തലതിരിഞ്ഞ വീട് നിർമ്മിച്ചിട്ടുണ്ട്. അതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ടായിരുന്നു. പക്ഷെ ആ മൂന്നിടങ്ങളിൽ വീടുകളും വാസയോഗ്യമല്ലായിരുന്നു. വിനോദ സഞ്ചാരികളെ മാത്രം ലക്ഷ്യമിട്ടാണ് അന്ന് അങ്ങനെ വീട് പണിതിരിക്കുന്നത്. കൊളംബിയയിൽ ഈ വീട് തേടി നിരവധി സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്.

Story Highlights : This Bizarre House in Colombia Will Turn Your World Upside Down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here