Advertisement

‘ഞാൻ രാജ്യത്തോട് സ്നേഹമില്ലാത്തയാളാണെന്ന് ആളുകൾ കരുതുന്നു, അത് സങ്കടകരം’; പ്രതികരിച്ച് ആമിർ ഖാൻ

August 3, 2022
Google News 3 minutes Read

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങളോട് പ്രതികരിച്ച് നടൻ ആമിർ ഖാൻ. തനിക്ക് രാജ്യത്തോട് സ്നേഹമില്ലെന്നാണ് ചിലർ കരുതുന്നതെന്നും അത് സങ്കടകരമാണെന്നും ആമിർ ഖാൻ പ്രതികരിച്ചു. ഈ മാസം 11നാണ് സിനിമ തീയറ്ററുകളിലെത്തുക. (aamir khan singh chaddha)

“ഞാൻ ഇന്ത്യയോട് സ്നേഹമില്ലാത്തയാളെന്നാണ് പലരും കരുതുന്നത്. അത് സങ്കടകരമാണ്. അവർ അത് ശരിക്കും വിശ്വസിക്കുകയാണ്. എന്നാൽ, അത് പൂർണമായും തെറ്റാണ്. ഞാൻ എൻ്റെ രാജ്യത്തെ സ്നേഹിക്കുന്നു. ചിലർ മറിച്ചുകരുതുന്നത് ദൗർഭാഗ്യകരമാണ്. ദയവായി സിനിമയെ ബഹിഷ്കരിക്കുന്നത്. എല്ലാവരും കാണണം.”- ആമിർ ഖാൻ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

Read Also: സിനിമാ ചിത്രീകരണത്തിനിടെ ആമിര്‍ ഖാന്റെ കാലിന് പരുക്ക്

2015ൽ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ പ്രസ്താവനകൾ കുത്തിപ്പൊക്കിയാണ് ഇപ്പോൾ സിനിമയ്ക്കെതിരെ ബഹിഷ്കരണാഹ്വാനം നടക്കുന്നത്. രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങണമെന്ന് നിർമാതാവും ഭാര്യയുമായ കിരൺ റാവു പറഞ്ഞു എന്ന പ്രസ്താവനയാണ് വിവാദമായത്. ‘ബോയ്കോട്ട് ലാൽ സിംഗ് ഛദ്ദ’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിംഗ് ആയിരുന്നു. കഴിഞ്ഞ വർഷം കിരൺ റാവും ആമിറും തമ്മിൽ വേർപിരിഞ്ഞിരുന്നു.

ടോം ഹാങ്ക്സ് മുഖ്യ വേഷത്തിലെത്തി റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിൻ്റെ ഹിന്ദി റീമേക്കാണ് ‘ലാൽ സിംഗ് ഛദ്ദ’. ടോം ഹാങ്ക്സ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് ആമിർ വെള്ളിത്തിരയിലെത്തിക്കുക. ആമിർ, കിരൺ റാവു, വയാകോം 18 മോഷൻ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ കരീന കപൂർ മോന സിംഗ്, നാഗ ചൈതന്യ എന്നിവർ ആമിറിനൊപ്പം പ്രധാന വേഷങ്ങളിലെത്തും. തെലുങ്ക് നടൻ നാഗ ചൈതന്യയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ഇത്.

1994ൽ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗമ്പ് എക്കാലത്തെയും മികച്ച ഒരു സിനിമയാണ്. ഓസ്കറുകൾ അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി.

Story Highlights: aamir khan boycott laal singh chaddha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here