വിവാഹിതയാണെന്ന് മറച്ചുവച്ച് പ്രണയം നടിച്ച് 30 ലക്ഷം രൂപ തട്ടി നടി ദിവ്യാ ഭാരതി

നടി ദിവ്യാ ഭാരതിക്കെതിരെ തട്ടിപ്പ് പരാതി. വിവാഹിതയാണെന്ന കാര്യം മറച്ചുവച്ച് പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി 30 ലക്ഷം രൂപ തട്ടിയെന്നാണ് യൂട്യൂബർ ആനന്ദരാജ് പൊലീസിൽ നൽകിയ പരാതി. ( complaint against actress divya bharati )
കൊടൈകനാൽ സ്വദേശിയായ ആനന്ദരാജ് കവിതകളുമായി ബന്ധപ്പെട്ടാണ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോയിൽ അഭിനയിക്കുമോ എന്നാവശ്യപ്പെട്ടാണ് ദിവ്‌സാ ഭാരതിയെ സമീപിക്കുന്നത്.
ഇരുവരും തമ്മിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായെന്നും എന്നാൽ വിവാഹക്കാര്യം പറയുമ്പോൾ താരം ഒഴിഞ്ഞുമാറുമായിരുന്നുവെന്നും ആനന്ദരാജ് പറയുന്നു. പല സാമ്പത്തിക ആവശ്യങ്ങൾക്കുമായി തന്നിൽ നിന്ന് 30 ലക്ഷം ദിവ്യാ ഭാരതി തട്ടിയെടുത്തുവെന്നും ആനന്ദരാജ് പറഞ്ഞു. പിന്നീടാണ് ദിവ്യ വിവാഹിതയാണെന്നും ഈ സത്യം മറച്ചുവച്ച് തന്നെ കബിളിപ്പിക്കുകയാണെന്നും ആനന്ദരാജ് മനസിലാക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ആനന്ദരാജിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: complaint against actress divya bharati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here