നൂറ് രൂപ പിൻവലിക്കാൻ പോയി; അക്കൗണ്ടിൽ 2.7 കോടി രൂപ കണ്ട് ഞെട്ടി ദിവസവേതന തൊഴിലാളി

നൂറ് രൂപ പിൻവലിക്കാൻ പോയ ദിവസവേതന തൊഴിലാളി അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി. 2.7 കോടി രൂപയാണ് അക്കൗണ്ട് ബാലൻസായി കാണിച്ചത്. ( daily wager finds 2.7 crore in bank account )
ഉത്തർപ്രദേശ് സ്വദേശി ബിഹാരി ലാൽ എന്ന 45 കാരനാണ് നൂറ് രൂപ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ പോയപ്പോൾ അക്കൗണ്ടിൽ 2.7 കോടി രൂപ ഉണ്ടെന്ന് അറിഞ്ഞത്. ജൻ ധൻ അക്കൗണ്ടിൽ നിന്ന് 100 രൂപ പിൻവലിച്ചപ്പോൾ ബാൻസ് തുകയായി 2.7 കോടി രൂപ ഉണ്ടെന്നാണ് എസ്എംഎസിൽ കണ്ടത്. എന്നാൽ ഈ സന്തോഷത്തിന് അൽപായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെത്തി ഫോണിൽ അക്കൗണ്ട് ബാലൻസ് നോക്കിയപ്പോൾ 126 രൂപയായിരുന്നു ബാലൻസ്.
ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ടെക്‌നിക്കൽ തകരാറായിരിക്കും ഇതിന് പിന്നിലെന്നാണ് വിശദീകരണം.
Story Highlights: daily wager finds 2.7 crore in bank account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here