സ്വാതന്ത്ര്യസമര സേനാനികളില്‍ സിപിഐഎമ്മിന്റെ പോസ്റ്റില്‍ സവര്‍ക്കറും; മഹാമനസ്‌കതയ്ക്ക് നമോവാകമെന്ന് കെ.സുരേന്ദ്രന്‍

ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വി.ഡി സവര്‍ക്കറുടെ പേരും. സിപിഐഎം ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് പ്രതിപാദിക്കുന്നത്. ‘കുപ്രസിദ്ധമായ ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍… ഈ ധീര യോദ്ധാക്കളില്‍ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്’ എന്നും പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. 1909 മുതല്‍ 1921 വരെ ജയിലിലായ സമരനേതാക്കളുടെ പേരിനൊപ്പമാണ് സവര്‍ക്കറും ഇടംപിടിച്ചിരിക്കുന്നത്. അതേസമയം ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
‘സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തില്‍ സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ മഹാമനസ്‌കതയ്ക്ക് നമോവാകം. ആഗസ്ത് 15 അല്ല ഇതാപത്തു പതിനഞ്ചാണെന്നാണ് 47 ല്‍ പറഞ്ഞത്. വെളുത്ത സായിപ്പിന്റെ കയ്യില്‍ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം. പതിനഞ്ചുകൊല്ലം ത്രിവര്‍ണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലത്. എഴുപത്തഞ്ചു കൊല്ലത്തിനിപ്പുറം തെറ്റ് തിരിച്ചറിഞ്ഞു പ്രായശ്ചിത്തം ചെയ്യുന്നത് നല്ലതുതന്നെ. അപ്പോഴും കൊടിയ വഞ്ചനയുടെ നേര്‍ ചരിത്രം പുതുതലമുറ മറക്കണമെന്നു മാത്രം വാശി പിടിക്കരുത്’. കെ. സുരേന്ദ്രന്‍ കുറിച്ചു.
Story Highlights: k surendran share cpim poster about freedom fighters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here