Advertisement

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം; ചൈന അണിനിരത്തിയത് ആയുധ ടാങ്കുകളും കപ്പലുകളും: വിഡിയോ

August 3, 2022
Google News 3 minutes Read
US House Speaker Nancy Pelosi in Taiwan; China with war gear

അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തായ്‍വാനിലെത്തിയതിന് പിന്നാലെ, നേരിടാൻ ശക്തമായ ഒരുക്കങ്ങളുമായി ചൈന. സൈനിക വാഹനങ്ങളും കപ്പലുകളുമായി പൂർണ സജ്ജരായി നിൽക്കുകയാണ് ചൈന. തായ്‌വാൻ കടലിടുക്കിനോട് ചേർന്നുള്ള ഫുജിയാൻ പ്രവിശ്യയിലാണ് 300ൽ അധികം വരുന്ന ആയുധ ടാങ്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനത്തെ തടയിടാൻ ചൈന നേരത്തെ തന്നെ ശ്രമിച്ചിരുന്നു. അമേരിക്കയ്ക്കെതിരെ ഭീഷണി മുന്നറിയിപ്പും പ്രകോപനപരമായ നീക്കങ്ങളും ചൈന നടത്തിയിരുന്നു. യാത്രക്കിടെ പെലോസിയുടെ വിമാനം അക്രമിക്കാനും ചൈന മടിക്കില്ലെന്നാണ് ചാരഏജൻസികളുടെ മുന്നറിയിപ്പ്. ( US House Speaker Nancy Pelosi in Taiwan; China with war gear )

അമേരിക്കയെ ഭയപ്പെടുത്താനായി ടൈപ്പ് 63 എ ആംഫിബിയസ് എന്ന് പേരുള്ള, കരയിലൂടെയും ജലത്തിലൂടെയും സഞ്ചരിച്ച് ആക്രമിക്കാൻ ഉപയോഗിക്കുന്ന ആയുധ ടാങ്കുകളാണ് തായ്വാൻ തീരത്ത് ചൈന വിന്യസിച്ചിരിക്കുന്നത്. ടൈപ്പ് 63എ എന്ന ഈ ടാങ്ക് 1997ൽ ആണ് ചൈനീസ് സൈന്യത്തിലെത്തുന്നത്. മലയോര, വെള്ളപ്പൊക്ക പ്രദേശങ്ങൾക്കുള്ള ലൈറ്റ് ടാങ്ക് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവിൽ ചൈന ഉൾപ്പടെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ കരയിലും ജലത്തിലും ഉപയോ​ഗിക്കാവുന്ന ടാങ്കുകൾ വികസിപ്പിച്ചിട്ടുള്ളൂ.

Read Also: തീകൊള്ളി കൊണ്ട് തലചൊറിയരുത്; അമേരിക്കയ്ക്ക് താക്കീതുമായി ചൈന

വെള്ളത്തിലൂടെയുള്ള ഈ ടാങ്കുകളുടെ സഞ്ചാരം ഒരു പ്രത്യേക ശൈലിയിലാണ്. ടൈപ്പ് 63 എ യുടെ മുൻഗാമിയായ, ടൈപ്പ് 63, യഥാർത്ഥത്തിൽ ഉൾനാടൻ നദികളിലും തടാകങ്ങളിലും നദി മുറിച്ചുകടക്കുന്ന പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്‌തതാണ്. എന്നിരുന്നാലും അതിവേഗ, ദീർഘദൂര സമുദ്ര പ്രവർത്തനങ്ങൾക്ക് ഇത് അനുയോജ്യമല്ല എന്നാണ് റിപ്പോർട്ടുകൾ. പുതിയ ടൈപ്പ് 63എ ടാങ്കുകൾ ഉപയോ​ഗിച്ച് തീരത്ത് നിന്ന് 10 കിലോമീറ്റ‍‍ർ അകലെയുള്ള ഉൾക്കടലിലേക്ക് ആക്രമണം നടത്താനാവും.

മൊത്തത്തിലുള്ള ഭാരം കുറക്കുന്നതിനായി ഈ ലൈറ്റ് ടാങ്കിന് വളരെ നേർത്ത കവചമാണ് കൊടുത്തിട്ടുള്ളത്. ടൈപ്പ് 63 എയിൽ 105 എംഎം റൈഫിൾഡ് ഗൺ ഘടിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, വെള്ളത്തിൽ ടാങ്ക് പൊങ്ങിക്കിടക്കുമ്പോൾ തോക്കിൽ നിന്നും വെടിയുതിർക്കുന്നതിനായി റീകോയിൽ ഫോഴ്‌സ് കുറച്ചാണ് സെറ്റ് ചെയ്തിട്ടുള്ളത്. കമാൻഡർ, ഗണ്ണർ, ലോഡർ, ഡ്രൈവർ എന്നിവരുൾപ്പെടെ നാലംഗ സംഘമായിരിക്കും ഈ ടാങ്കിന്റെ പ്രവർത്തന സമയത് അതിൽ ഉണ്ടായിരിക്കുക.

Read Also: ഇംഗ്ലീഷ് സംസാരിക്കാനറിയില്ല പക്ഷെ IELTS ടെസ്റ്റിൽ ഉയർന്ന സ്കോർ, ഗുജറാത്ത് യുവാക്കൾ അമേരിക്കയിൽ പിടിയിൽ

580 കുതിരശക്തി വികസിപ്പിക്കുന്ന ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് ടാങ്ക് പ്രവർത്തിക്കുന്നത്. യഥാർത്ഥ ടൈപ്പ് 63 മായി താരതമ്യപ്പെടുത്തുമ്പോൾ, കടലിലെ മികച്ച സ്ഥിരതയ്ക്കും കൂടുതൽ ശക്തമായ എഞ്ചിനുമായി ഇതിന് രണ്ട് ഫ്ലോട്ടേഷൻ ടാങ്കുകൾ കൂടി ഉണ്ട്. വെള്ളത്തിൽ രണ്ട് വാട്ടർജെറ്റുകൾ ഉപയോഗിച്ചാണ് ഈ ലൈറ്റ് ടാങ്ക് മുന്നോട്ട് പോകുന്നത്.

അഗ്നി നിയന്ത്രണ സംവിധാനം ഘടിപ്പിച്ചിരിക്കുന്ന ഈ ടാങ്കിലെ ഗൈഡഡ് മിസൈലുകൾക്ക് താഴ്ന്ന് പറക്കുന്ന ഹെലികോപ്റ്ററുകളെ ലക്ഷ്യമിടാനും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. ഈ പ്രത്യേകതകൾ എല്ലാം വെച്ച് അമേരിക്കയെ നേരിടാൻ സർവ സജ്ജരായി തായ്‌വാന്റെ ഫുജിയാൻ പ്രവിശ്യയിൽ കാത്തിരിക്കുകയാണ് ചൈന.

Story Highlights: US House Speaker Nancy Pelosi in Taiwan; China with war gear

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here