അമ്മയെ കൺമുന്നില്‍ കുത്തിക്കൊല്ലുമ്പോള്‍ 10 വയസ്, പരോളിലിറങ്ങിയ അച്ഛന്‍ ജീവനൊടുക്കി; ദുരിതക്കടലില്‍ ഹരീഷിന്‍റെ ജീവിതം

ജീവിത പ്രതിസന്ധിയ്ക്കിടയിൽ പകച്ചുനിൽക്കുകയാണ് കഥകളി-ചെണ്ട കലാകാരനായ കലാമണ്ഡലം ഹരീഷ്. പെറ്റമ്മയെ കണ്‍മുന്നില്‍ അച്ഛന്‍ കുത്തിക്കൊല്ലുമ്പോള്‍ പ്രായം പത്ത് വയസ്. പരോളിലിറങ്ങി അച്ഛനും ജീവനൊടുക്കി. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശിയായ കഥകളി-ചെണ്ട കലാകാരന്‍ ഹരീഷിന്റെ ജീവിതം സമാനതകളില്ലാത്തതാണ്.
ഒരു തിരുവോണ തലേന്ന് അമ്മയെ അച്ഛന്‍ കണ്‍മുന്നിലിട്ട് കുത്തികൊല്ലുമ്പോള്‍ ഹരീഷിന് പത്ത് വയസായിരുന്നു പ്രായം. അച്ഛനെ രക്ഷിക്കാന്‍ പലരും കോടതിയില്‍ കള്ളം പറയാന്‍ നിരബന്ധിച്ചിട്ടും സത്യം വിളിച്ചുപറഞ്ഞു. ജീവപര്യന്തം ശിക്ഷ കിട്ടി പരോളിലിറങ്ങി, മുഴുവന്‍ സ്വത്തുക്കളും സ്വന്തം സഹോദരിക്ക് എഴുതി നല്‍കി അച്ഛനും ആത്മഹത്യ ചെയ്തു. അനാഥനായിപ്പോയ ഹരീഷിന് തുണയായി ഉണ്ടായിരുന്ന അപ്പൂപ്പനും അമ്മൂമ്മയും മരിച്ചു.
കഥകളി പഠിക്കാന്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നെങ്കിലും പരിപാടിക്കിടെയുണ്ടായ പരുക്ക് അവിടെയും വില്ലനായി. അങ്ങനെയാണ് ചെണ്ടമേളത്തിലേക്ക് എത്തുന്നത്. കടം വാങ്ങി തുടങ്ങിയ ചെണ്ടമേള സംഘം കൊവിഡോടെ തകര്‍ന്നു. ബാങ്കുകളില്‍ നിന്നെടുത്ത വായ്പ മുടങ്ങി. താമസിക്കുന്ന വീടെന്ന് പറയാവുന്ന ഇടവും ജപ്തി ഭീഷണിയിലാണ്. 14 ലക്ഷമായി സാമ്പത്തിക ബാധ്യത. കുട്ടികളെ ചെണ്ട അഭ്യസിപ്പിച്ചാണ് ഇപ്പോഴത്തെ ഉപജീവനം.
പോകാന്‍ ഹരീഷിനൊരിടമില്ല. സഹായം തേടി പലയിടത്തും അലഞ്ഞു. ആയിരം കഥകളിലെ വരികൾക്കിടയിൽ വായിച്ചാലും തീരാത്ത ദുരിത പർവമാണ് ഹരീഷിന് ഇനി ജീവിച്ചു തീർക്കേണ്ടത്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ തനിക്ക് ചുറ്റുമുള്ള സുമനസുകള്‍ കനിയുമെന്നാണ് ഹരീഷിന്‍റെ പ്രതീക്ഷ.
Story Highlights: Harish’s life in the ocean of misery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here