‘തോണിയിറക്കി, സാധനങ്ങളെല്ലാം മാറ്റി, ഞങ്ങളോടും മാറാനാണ് പറഞ്ഞിരിക്കുന്നത്’; കലാഭവൻ മണിയുടെ സഹോദരൻ ട്വന്റിഫോറിനോട്

തൃശൂരിൽ മഴ തുടരുന്നു. ചാലക്കുടി പിഴയിൽ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കന്നവരോട് മാറി താമസിക്കാൻ അറിയിപ്പ് നൽകി കഴിഞ്ഞു.
കലാഭവൻ മണിയുടെ നാടായ ചേനത്ത് നാട്ടിൽ നാട്ടുകാർ തോണിയിറക്കി തയാറായിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിൽ വെള്ളം ഉയരാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയാറെടുപ്പുകൾ നടത്തുന്നത്. ജനങ്ങളെല്ലാം ആശങ്കയിലാണെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ട്വന്റിഫോറിനോട് പറഞ്ഞു.
‘2018 ൽ ചേനത്ത് നാട് പ്രദേശം ആകെ മുങ്ങിയിരുന്നു. ഇന്നത്തെ ആവസ്ഥ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രദേശത്ത് നിന്ന് മാറേണ്ട അവസ്ഥയാണ്. ഞങ്ങളെല്ലാം വീട്ടിൽ നിന്ന് സാധനങ്ങളല്ലൊം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി’- ആർഎൽവി രാമകൃഷ്ണൻ.
Story Highlights: kalabhavan mani brother about rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here