Advertisement

അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി

August 4, 2022
Google News 2 minutes Read

എറണാകുളം കലക്ടർ രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി അഭിഭാഷകൻ.ഹർജി ജില്ലയിലെ സ്കൂളുകളിലെ അവധി പ്രഖ്യാപനം വൈകിയതിനെതിരെയാണ് ഹർജി. സംഭവത്തിൽ എറണാകുളം സ്വദേശി അഡ്വ. എം ആർ ധനിൽ ആണ് ഹർജി നൽകിയത്. അവധി പ്രഖ്യാപനത്തിനുളള മാർഗരേഖകളടക്കം വേണമെന്നാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്ന ആവശ്യം. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹർജിക്കാരൻ പറയുന്നു.(petition in high court against ernakulam district collector)

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

വിഷയത്തിൽ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്.ശക്തമായ മഴയുടെ സാഹചര്യത്തിൽ സ്കൂൾ അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് പരാതി. ഇന്നലെ ആരംഭിച്ച കനത്ത മഴ രാവിലെയും തുടർന്നിട്ടും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നില്ല. രാവിലെ 8.25 ഓടെ അവധി പ്രഖ്യാപനം വന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും വലഞ്ഞിരുന്നു.

പല സ്കൂളുകളിലും കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം തയ്യാറായിക്കഴിഞ്ഞ ശേഷമാണ് പ്രഖ്യാപനം വന്നത്. തുടർന്ന് കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലടക്കം വ്യാപക ഉയരുന്നത്. ഇതിനിടെ, അവധി പ്രഖ്യാപനം വൈകിയെന്ന പരാതി അന്വേഷിക്കുമെന്ന് റവന്യുമന്ത്രി കെ.രാജൻ. സാഹചര്യംനോക്കി സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: petition in high court against ernakulam district collector

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here