Advertisement

പ്ലസ് വൺ അലോട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു; വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം

August 4, 2022
Google News 2 minutes Read
Ashikha Khanam with viral Facebook post against Body shaming

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ പ്രസിദ്ധീകരിച്ചു. നാളെ മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ്. ഈ മാസം 25 മുതലാണ് ക്ലാസുകൾ തുടങ്ങുന്നത്.

രണ്ടാം അലോട്മെന്റ് 15നു പ്രസിദ്ധീകരിച്ച് 16,17 തീയതികളിൽ പ്രവേശനം നടത്തും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് 22നു പ്രസിദ്ധീകരിച്ച് 24നു പൂർത്തിയാക്കും. 10% കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ പൊതുമെറിറ്റിൽ ലയിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുന്നതിനാൽ അന്തിമ വിധി അനുസരിച്ചു മാത്രമേ ആ സീറ്റുകളിൽ പ്രവേശനം നടത്തൂവെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Read Also: പ്ലസ് വണ്‍ ആദ്യഘട്ട അലോട്ട്മെന്റ് 5ന്; രാവിലെ 11 മുതല്‍ പ്രവേശനം നേടാം; ക്ലാസുകള്‍ 25ന് തുടങ്ങുമെന്ന് വി.ശിവന്‍കുട്ടി

Story Highlights: Plus one first round allotment list published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here