Advertisement

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോ ഗ്രാഫര്‍മാര്‍ക്ക് റേഡിയേഷന്‍ സുരക്ഷയില്ലെന്ന് പരാതി

August 4, 2022
Google News 2 minutes Read

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ റേഡിയോ ഗ്രാഫര്‍മാര്‍ക്ക് റേഡിയേഷന്‍ സുരക്ഷയില്ലെന്ന് പരാതി. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മൂന്നു റേഡിയോ ഗ്രാഫര്‍മാരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. നിലവില്‍ ജോലിചെയ്യുന്ന രണ്ടുപേര്‍ക്കും രോഗ ബാധയുണ്ട്. ജീവനക്കാരുടെ മക്കള്‍ക്കിടയിലും ജനിത വൈകല്യം ഉണ്ടാകുന്നുതായും റിപ്പോര്‍ട്ടുണ്ട്.

ആരോഗ്യമേഖലയില്‍ അതീവ സുരക്ഷ ഉറപ്പാക്കേണ്ട വിഭാഗമാണ് റേഡിയോളജി വിഭാഗം. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ റേഡിയോളജി യൂണിറ്റിലെ കാഴ്ചകള്‍ വ്യത്യസ്തമാണ്.

പൊട്ടിപൊളിഞ്ഞ വാതിലുകളുംം കാലപ്പഴക്കം ചെന്ന മെഷീനുകളും. കണ്‍സോളിന് പുറത്തേയ്ക്ക് വരെ എത്തുന്ന റേഡിയേഷന്‍. ആറു വര്‍ഷത്തിനിടെ മൂന്നു റേഡിയോഗ്രാഫര്‍മാരാണ് കാന്‍സര്‍ ബാധിച്ച് മരിച്ചത്. ഇതില്‍ രണ്ടു പേരുടെ മരണം സര്‍വീസിലിരിക്കെയാണ്. നിലവില്‍ ജോലി ചെയ്യുന്ന രണ്ടു പേര്‍ കാന്‍സര്‍ ചികിത്സയിലാണ്. മൂന്നു ജിവനക്കാരുടെ മക്കള്‍ക്ക് ജനതിവൈകല്യമാണ്. പ്രതിദിനം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ മാത്രം 700 എക്‌സ്‌റേകളാണ് എടുക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് ഒരേ ഒരു മെഷീന്‍. സുരക്ഷ സൗകര്യങ്ങളുടെ അഭാവത്തില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് മെഡിക്കല്‍ കോളജ് മുന്‍ റേഡിയേഷന്‍ ഓങ്കോളജി പ്രൊഫസര്‍ ഡോ.കെ.എല്‍.ജയകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

12 മാസത്തില്‍ ഒരു മാസം റേഡിയേഷന്‍ ലീവ് നല്‍കണമെന്നിരിക്കെ സ്റ്റാഫില്ലെന്ന പേരില്‍ ലീവ് നല്‍കുന്നില്ല. പുതിയ മെഷീനുകളും കൂടുതല്‍ സ്റ്റാഫുകളും വേണമെന്ന നിരന്തര ആവശ്യപ്പെട്ടിട്ടും നടപടി എങ്ങും എത്തിയിട്ടില്ല.

Story Highlights: Thiruvananthapuram Medical College Radiographers do not have radiation protection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here