Advertisement

സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടുകീറി

August 5, 2022
Google News 2 minutes Read

കനത്തമഴയിൽ സീതത്തോട് മുണ്ടംപാറയില്‍ ഭൂമി വിണ്ടുകീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് വിണ്ടുകീറല്‍ ഉണ്ടായത് . റോഡും, വീടിന് മുന്നിലും ഭൂമി വിണ്ടുകീറിയിട്ടുണ്ട്. ജോണിന്റെ തൊഴുത്ത് രണ്ടായി വിണ്ടുകീറി. 2018ല്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണ് മുണ്ടംപാറ. അന്ന് രണ്ട് മരണം സംഭവിക്കുകയും മൂന്ന് വീടുകള്‍ തകരുകയും ചെയ്തിരുന്നു.

പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കക്കി – ആനത്തോട് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ രേഖപ്പെടുത്തയത് 165 മില്ലീമീറ്റർ മഴയാണ്. പമ്പ , മണിമല , അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് അപകടകരമായി തുടരുകയാണ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. മഴയെ തുടർന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Read Also: Kerala Rain: തെന്മല, മലമ്പുഴ ഡാമുകള്‍ ഇന്ന് തുറക്കും; മുല്ലപ്പെരിയാര്‍ തുറന്നേക്കും

ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ഗതിയും വേഗതയും കൂടുതൽ അനുകൂലമായതിനാൽ മഴ ശക്തമായേക്കും.

Story Highlights: crack on earth in seethathodu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here