ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചു; തോട്ടിൽ വീണ നാലംഗ കുടുംബത്തിന് അദ്ഭുത രക്ഷ

ഗൂഗിള്‍ മാപ്പ് നോക്കി കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. തക്കസമയത്ത് നാട്ടുകാരുടെ ശ്രദ്ധയെത്തിയതിനാൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം തിരുവാതുക്കലിനു സമീപം രാത്രി 11 മണിയോടയാണ് സംഭവം. തിരുവല്ല സ്വദേശികളായ ഡോക്ടര്‍ സോണിയ, മൂന്നു മാസം പ്രായമായ കുഞ്ഞ്, മാതാവ്, വാഹനം ഓടിച്ചിരുന്ന സഹോദരൻ അനീഷ് എന്നിവരാണ് രക്ഷപെട്ടത്.(google map confused family escaped from accident)
എറണാകുളത്തു നിന്നു തിരുവല്ലയിലേക്കു മടങ്ങുന്നതിനിടയില്‍ നാട്ടകം പാറേച്ചാല്‍ ബൈപാസിലായിരുന്നു സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി വാഹനമോടിക്കുന്നതിനിടയില്‍ വഴി തെറ്റിയ ഇവര്‍ പാറേച്ചാല്‍ ബൈപാസില്‍ എത്തുകയും സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു.
/
കാറിനുള്ളില്‍ നിന്നു അത്ഭുതകരമായാണ് ഇവര്‍ രക്ഷപെട്ടത്.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിനുള്ളില്‍ നിന്നും നാലു പേരെയും രക്ഷപെടുത്തിയത്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പൊലീസ് സംഘവും അഗ്‌നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തിയാണ് സോണിയയെയും കുടുംബത്തെയും രക്ഷപ്പെടുത്തിയത്.
Story Highlights: google map confused family escaped from accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here