Advertisement

ബാറില്‍ നിന്ന് മദ്യം നല്‍കിയില്ല; തലസ്ഥാനത്ത് നഗരമധ്യത്തില്‍ ഗുണ്ടാവിളയാട്ടം

August 5, 2022
Google News 1 minute Read
gunda attack thiruvananthapuram

തിരുവനന്തപുരം നഗര മധ്യത്തില്‍ ഗുണ്ടാവിളയാട്ടം. ബാറില്‍ നിന്ന് മദ്യം നല്‍കാത്തതിന് വാള്‍ വീശി ഭീഷണി മുഴക്കി. നന്ദാവനത്തെ ബാറിന് മുന്നിലായിരുന്നു ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം.(gunda attack thiruvananthapuram)

മ്യൂസിയം പൊലീസ് സ്‌റ്റേഷന് മീറ്ററുകള്‍ മാത്രം അകലെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 11മണിയോടെയാണ് ഒരു സംഘമാളുകള്‍ ബാറിലെത്തിയത്. ബാറിന്റെ പ്രവര്‍ത്തന സമയം അവസാനിച്ച സമയമായിരുന്നതിനാല്‍മദ്യം നല്‍കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

Read Also: ഹോട്ടലിലേക്ക് മടങ്ങും വഴി മലയാളികള്‍ ജമ്മു കശ്മീരില്‍ കുടുങ്ങി

സെക്യൂരിറ്റി ജീവനക്കാരെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തപ്പോള്‍ മദ്യം നല്‍കില്ലെന്ന് പറഞ്ഞതോടെ വടിവാളെടുത്ത് വഴിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരെയും ഗുണ്ടാ സംഘം അസഭ്യം പറഞ്ഞു. പൊലീസ് എത്തുന്നതിന് മുന്‍പേ സംഘം വാഹനത്തില്‍ കയറി രക്ഷപെടുകയായിരുന്നു.

Story Highlights: gunda attack thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here