Kerala Rain: പത്തനംതിട്ടയില്‍ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാളെ (06-08-22) പത്തനംതിട്ട ജില്ലയില്‍ അവധി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137.75 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 5 ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. 360 മില്ലി മീറ്റര്‍ മഴയാണ് ഇടുക്കിയില്‍ ലഭിച്ചത്. ( 164 ശതമാനം കൂടുതല്‍ ). ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (115.2 മില്ലി മീറ്റര്‍). ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മറ്റ് ജില്ലകള്‍ തൃശൂരും ( 325 മില്ലി മീറ്റര്‍) എറണാകുളവുമാണ് ( 303 മില്ലി മീറ്റര്‍).
Read Also: ഏറ്റവും കൂടുതൽ മഴ ഇടുക്കി ജില്ലയിൽ; കുറവ് തിരുവനന്തപുരത്ത്
എല്ലാ ജില്ലകളിലും സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം 2 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്.
Story Highlights: pathanamthitta collector declared holiday for schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here