Advertisement

യു.എ.ഇയിൽ വി.പി.എൻ ഉപയോ​ഗിച്ച് അശ്ലീല വിഡിയോ കണ്ടാൽ പിഴവീഴും

August 5, 2022
3 minutes Read
Watching pornographic videos using VPN in UAE can be fined

യു.എ.ഇ ഉൾപ്പടെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ വി.പി.എൻ ഉപയോ​ഗിച്ച് അശ്ലീല വിഡിയോ കണ്ടാൽ പിഴവീഴും. ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീല വിഡിയോ കാണൽ, വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കൽ തുടങ്ങിയവയ്ക്കായി പലരും വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ ഉപയോഗിക്കുന്നുണ്ട്. കുറ്റകൃത്യത്തിന്റെ തീവ്രത അനുസരിച്ച് 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് ഇത്തരം കേസുകളിൽ പിഴ ചുമത്തുന്നത്. നോർഡ് സെക്യൂരിറ്റി ഡേറ്റയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ( Watching pornographic videos using VPN in UAE can be fined )

ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡേറ്റ അനുസരിച്ച്, വി.പി.എൻ ഉപയോ​ഗിക്കുന്നവരുടെ എണ്ണം ഈ വർഷത്തെ ആദ്യപാദത്തിൽ 30 ശതമാനം വർധിച്ചിട്ടുണ്ട്. യു.എ.ഇയിൽ വി.പി.എൻ ഉപയോ​ഗിക്കുന്നവരുടെ എണ്ണം 36 ശതമാനം വർദ്ധിച്ചു. ഗൾഫ് മേഖലയിൽ നിരോധിത സൈറ്റുകൾ വർധിക്കുന്നതിന് അനുസരിച്ച് വി.പി.എൻ ഉപയോ​ഗവും ക്രമാതീതമായി കൂടുകയാണ്.

Read Also: യു.എ.ഇ.യിൽ കനത്തമഴയ്ക്ക് സാധ്യത; വിവിധ പ്രദേശങ്ങളിൽ റെഡ് അലേർട്ട്

പ്രവാസികളിൽ പലരും വാട്‌സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ്, ഐഎംഒ തുടങ്ങിയ വീഡിയോ-ഓഡിയോ ആപ്പുകൾ ഉപയോഗിക്കാൻ വി.പി.എൻ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡേറ്റിംഗ് നടത്താനും ചൂതാട്ട വെബ്സൈറ്റുകൾ സന്ദർശിക്കാനും അശ്ലീല വിഡിയോ കാണാനും വിപിഎൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

യുഎഇ ഗവൺമെന്റിന്റെയും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും (ടിഡിആർഎ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് യുഎഇയിൽ വിപിഎൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാർട്ണർ ആശിഷ് മേത്ത പറയുന്നു. എന്നാൽ വിപിഎൻ ഉപയോ​ഗിച്ച് അശ്ലീല, ചൂതാട്ട വെബ്സൈറ്റുകൾ സന്ദർശിക്കുന്നത് നിയമവിരുദ്ധമാണ്.

Story Highlights: Watching pornographic videos using VPN in UAE can be fined

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top