Advertisement

നിസാരമാക്കി കളയരുത്, കഥയിലും അല്പം കാര്യമുണ്ട്; എന്തൊക്കെയാണ് വായനയുടെ ഗുണങ്ങൾ..

August 6, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ തലമുറയ്ക്ക് അധികം ശീലമില്ലാത്ത ഒന്നാണോ വായന ? പാഠപുസ്തകങ്ങൾക്ക് അപ്പുറമുള്ള വായന ഇന്നില്ലേ? കഥ വായിക്കുന്ന വായനക്കാരിന്ന് കുറഞ്ഞുവരികയാണോ? ഇന്നത്തെ പുതുതലമുറയെ കുറിച്ച് ഈ പരാതികളെല്ലാം നാം കേൾക്കാറുണ്ട്. എല്ലാവർക്കും കഥ മെനക്കെട്ട് വായിക്കുന്നതിനേക്കാൾ ഇഷ്ടം ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ കാണുവാനും കേൾക്കുവാനുമാണ്. സത്യത്തിൽ ഈ കഥ വായിക്കുന്നതിൽ എന്തെങ്കിലും പ്രയോജനമുണ്ടോ? ഇതൊക്കെ ഭാവന സൃഷ്ടിയല്ലേ? അതുകൊണ്ട് വായിക്കണമെന്ന് നിർബന്ധം പിടിക്കുന്നതിൽ കാര്യമുണ്ടോ? ഇതൊക്കെയാകും പുതിയ തലമുറയുടെ ചോദ്യങ്ങൾ. ഇപ്പോൾ ഓൺലൈൻ പഠനം കൂടിയായപ്പോൾ ഗാഡ്ജറ്റ്സ് വിട്ടുള്ള കളി ഇല്ലാതായിരിക്കുന്നു കുട്ടികൾക്ക്. കഥകളും കവിതകളും നോവലുകളുമെല്ലാം വായിക്കുന്നത് മാനസികമായി ധാരാളം ഗുണങ്ങൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇന്ന് ഇതിന്റെ ഗുണഗണങ്ങളെ കുറിച്ചാകാം ചിന്ത. പരിശോധിക്കാം എന്തൊക്കെയാണ് വായനയുടെ ഗുണങ്ങൾ….

  1. മനഃസംഘർഷം കുറയ്ക്കുന്നു

മനഃസംഘർഷം കുറയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധിയായാണ് കഥകളെ കണക്കാക്കുന്നത്. കഥകൾ വായിക്കുന്ന അത്രയും സമയം നാം കഥാപാത്രങ്ങളോട് അനുരൂപപ്പെട്ടിരിക്കുന്നതിനാൽ നമ്മുടെ മാനസിക സംഘർഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് സമർദ്ദമകറ്റാൻ ഒരു മാർഗമായി ഇതിനെ കണക്കാക്കുന്നു. വെറും ആറ് മിനുട്ട് വായിക്കുമ്പോൾ അറുപത് ശതമാനം സ്ട്രെസ് കുറയുന്നതായും ഹൃദയമിടിപ്പും ദേഷ്യവും പിരിമുറക്കവും കുറയ്ക്കുകയും മൂഡ് വ്യതിയാനങ്ങൾ വരുന്നതായും പഠനങ്ങൾ തെളിയിക്കുന്നു.

  1. നല്ല ഉറക്കം

നല്ല നിലവാരമുള്ള ഉറക്കത്തെ പ്രധാനം ചെയ്യുന്നതിന് കഥ,നോവൽ സാഹിത്യ വായനയ്ക്ക് കഴിയും. കാരണം ഉറങ്ങുന്നതിന് മുമ്പ് അല്പം വായിക്കുന്നത് നമ്മുടെ ആ ദിവസത്തെ സമ്മർദ്ദം കുറയ്ക്കുകയും അതുവഴി നല്ല ഉറക്കത്തെ ലഭിക്കുകയും ചെയ്യുന്നു. കഥകൾ ഭാവന ഉണർത്തുന്നതും ശ്രദ്ധാപൂർവം വായിക്കാൻ ജിജ്ഞാസ ഉണർത്തുന്നതുമായതിനാൽ നമ്മുടെ ചിന്തകളെ വേറൊരു തലത്തിൽ എത്തിച്ച് എല്ലാം മറന്ന് ഉറങ്ങുവാൻ നമ്മെ സഹായിക്കുന്നു.

  1. സഹാനുഭൂതി ഉളവാക്കുന്നു

മറ്റുള്ളവരോട് അനുഭാവപൂർവം പെരുമാറാനും നമ്മിൽ സഹാനുഭൂതി ഉളവാക്കുന്നതിനും കഥകൾ സഹായിക്കും. ജീവിതത്തെ കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ കാണുവാനും നമുക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങളെയും അനുഭവങ്ങളെയും മനസിലാക്കി തരുവാനും സാധിക്കുന്നത് നമ്മെ മൃദു ഹൃദയം ഉള്ളവരാക്കി തീർക്കുകയും ചെയ്യും. കൂടാതെ നമ്മുടെ ജീവിതത്തെ കണ്ടുമുട്ടുന്ന പലരെയും കഥാപാത്രങ്ങളുമായി താതാദ്മ്യം ചെയ്യാൻ ശ്രമിക്കുക വഴി അവരുടെ ഉള്ളിലെ ചിന്തകളെ വിശകലനം ചെയ്യുവാനും സാധിക്കുന്നു.

വാഷിംഗ്ടൺ സർവകലാശാല നടത്തിയ പഠനത്തിൽ കഥയിലെ കഥാപാത്രങ്ങളുടെ തുല്യമായ രീതിയിൽ നമ്മുടെ തലച്ചോറിലും സിഗ്നൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു.

  1. ബന്ധങ്ങളെ ദൃഢപ്പെടുത്തും

മനുഷ്യർ തമ്മിലുള്ള ബന്ധത്തെ ദൃഢപ്പെടുത്തുന്നതിന് പുസ്തകങ്ങൾക്ക് കഥകൾക്കും വളരെയേറെ സ്വാധീനമുണ്ട്. വായനയിൽ മറ്റുള്ളവരുടെ ചിന്തകൾ കൂടി ഉൾപ്പെടുന്നതിനാൽ ജീവിതാനുഭവങ്ങളിൽ ഇതിനെ താതാദ്മ്യം ചെയ്യുവാനും കൂടുതലായി ഇവരെ മനസിലാക്കുവാൻ സാധിക്കുന്നത് ബന്ധങ്ങളെ ദൃഢപ്പെടുത്തുക തന്നെ ചെയ്യും.

  1. ഓർമ്മശക്തി വർദ്ധിപ്പിക്കുന്നു

വായന ഒരു മാനസിക ബൗദ്ധിക അഭ്യാസമായതിനാൽ അത് ബുദ്ധിമണ്ഡലത്തെ ഉണർത്തുകയും തലച്ചോറിലെ കോശങ്ങളുടെ നാശം തടയുകയും ചെയ്യും. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഇത്തരം പരിണാമപരമായ കോശ നാശങ്ങൾ തടയുവാനും വായന ഉത്തമ ഔഷധം തന്നെ. ഇതുവഴി നമ്മുടെ ഓർമയും വളരുക തന്നെ ചെയ്യും എന്നതിൽ മറുപക്ഷമില്ല.

  1. ഭാഷാപ്രാവീണ്യം വർദ്ധിപ്പിക്കുന്നു

നിരന്തരമായ വായന നമുക്ക് നല്ല ഭാഷയെ പ്രധാനം ചെയ്യുന്നു. പുതിയ വാക്കുകൾ നാം പഠിക്കുകയും ചെയ്യുന്നു. ഏതെങ്കിലും വാക്കിന്റെ അർത്ഥം ഗ്രഹിക്കാൻ സാധിച്ചില്ലെങ്കിൽ അത് നാം കണ്ടുപിടിക്കാൻ ശ്രമിക്കുന്നതും നമ്മുടെ പദസമ്പത്ത് വർധിപ്പിക്കുന്ന ഒന്ന് തന്നെയാണ്. ഇപ്രകാരം നിരവധി ഗുണങ്ങളാണ് വായനയ്ക്ക് ഉള്ളത്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എൽസി ഉമ്മൻ, മാനസികാരോഗ്യ വിദഗ്ധ

Story Highlights : Advantages of Reading

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement