സ്വന്തം മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ ഓര്‍ത്തിരുന്നാല്‍ ശിക്ഷയില്‍ ഇളവ്; നിയമവുമായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ

ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന തടവുകാരുടെ ശിക്ഷാ കാലാവധി ഇളവ് ചെയ്യാന്‍ പുതിയ നിയമനിര്‍മാണത്തിന് ഒരുങ്ങി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ പുതിയതായി അധികാരമേറ്റെടുത്ത ഭരണകൂടം. ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യന്‍, ഹിന്ദു, സിഖ് തടവുകാര്‍ക്കുള്‍പ്പെടെ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിച്ച് ഓര്‍ത്തുവച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. ശിക്ഷാ കാലാവധി മൂന്ന് മുതല്‍ ആറ് മാസം വരെയാണ് ഇത്തരത്തില്‍ കുറയുക. (Pakistan’s Punjab government proposes remission for minority inmates if they memorise holy texts)
പുതിയ നിയമനിര്‍മാണത്തിനായുള്ള ശുപാര്‍ശ പഞ്ചാബിലെ ആഭ്യന്തര മന്ത്രാലയം മുഖ്യമന്ത്രി ചൗധരി പര്‍വേസ് ഇലാഹിക്ക് അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാം വിഭാഗത്തില്‍പ്പെട്ട തടവുകാര്‍ ഖുര്‍ആന്‍ ഓര്‍ത്തുവച്ചാല്‍ അവരുടെ ശിക്ഷാ കാലാവധി ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ ഇളവുചെയ്യുമെന്ന് പഞ്ചാബ് ജയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. സമാനമായ രീതിയിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ശിക്ഷാ കാലാവധി കുറച്ച് നല്‍കാനിരിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ബൈബിളും ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ഭഗവത് ഗീതയും പഠിച്ച് ഓര്‍ത്തിരിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് നിര്‍ദേശിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇത്തരത്തില്‍ പരമാവധി ആറ് മാസം മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കൂ.
Read Also: പാമ്പ് കടിച്ച് മരിച്ച സഹോദരന്റെ സംസ്‌കാരത്തിനെത്തിയ അനുജനും അതേ രാത്രി പാമ്പുകടിയേറ്റ് മരിച്ചു
മുഖ്യമന്ത്രിയും ക്യാബിനറ്റും ഈ ശുപാര്‍ശ അംഗീകരിക്കുന്നതോടെ ഇത് ജയിലില്‍ നടപ്പില്‍ വരും. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ ഈ നിയമനിര്‍മാണം വലിയ പ്രോത്സാഹനം നല്‍കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
Story Highlights: Pakistan’s Punjab government proposes remission for minority inmates if they memorise holy texts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here