പാമ്പ് കടിച്ച് മരിച്ച സഹോദരന്റെ സംസ്‌കാരത്തിനെത്തിയ അനുജനും അതേ രാത്രി പാമ്പുകടിയേറ്റ് മരിച്ചു

പാമ്പ് കടിയേറ്റ് മരിച്ച സഹോദരന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ അനുജനും അതേ രാത്രിയില്‍ പാമ്പുകടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലാണ് അതിദാരുണമായ ഈ സംഭവം നടന്നത്. അരവിന്ദ് മിശ്ര, സഹോദരന്‍ ഗോവിന്ദ് മിശ്ര എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പാമ്പുകടിയേറ്റ് മരിച്ചത്.
ഭവാനിപുര്‍ ഗ്രാമത്തില്‍ താമസിച്ചുവന്നിരുന്ന 38 വയസുകാരനായ അരവിന്ദ് മിശ്ര രാവിലെയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. ഈ വിവരമറിഞ്ഞാണ് ഇയാളുടെ സഹോദരന്‍ 22 വയസുകാരനായ ഗോവിന്ദ് മിശ്ര ലുധിയാനയില്‍ നിന്ന് ഗ്രാമത്തിലേക്കെത്തുന്നത്. സഹോദരന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുശേഷം വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ഗോവിന്ദ് മിശ്രയേയും പാമ്പ് കടിക്കുകയായിരുന്നു. ഇയാളെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also: റോഡിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന് ദാരുണാന്ത്യം
അരവിന്ദ് മിശ്രയുടേയും ഗോവിന്ദ് മിശ്രയുടേയും ബന്ധുവായ ചന്ദ്രശേഖര്‍ പാണ്ഡെയ്ക്കും ഇതേ ദിവസം പാമ്പുകടിയേറ്റു. അരവിന്ദ് മിശ്രയുടെ മരണവാര്‍ത്തയറിഞ്ഞ് ഗ്രാമത്തിലെത്തിയ ഇയാളെയും ഉറങ്ങിക്കിടക്കുമ്പോഴാണ് പാമ്പുകടിച്ചത്. മറ്റ് ബന്ധുക്കള്‍ ചേര്‍ന്ന് പാണ്ഡെയെ ഉടനടി ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഒരേ കുടുംബത്തിലെ മൂന്നുപേരെ പാമ്പുകടിക്കുകയും ഇതില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്ത സംഭവം വളരെ വിചിത്രമാണെന്ന് പൊലീസ് ഉള്‍പ്പെടെ പറയുന്നു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. മൂവരേയും കടിച്ച പാമ്പ് ഏതാണെന്ന് വ്യക്തമായിട്ടില്ല.
Story Highlights: Snakebite victim’s brother visits village for funeral, gets killed by another snake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here