ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകന് പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആര്?

തൻ്റെ ഏറ്റവും പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകൻ അഖിൽ ആനന്ദ്. ചെസ്സ് ഒളിമ്പ്യാഡിനിടെയാണ് ഭാവി ഗ്രാൻഡ്മാസ്റ്റർ തൻ്റെ ഇഷ്ടതാരത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ. വിശ്വനാഥൻ ആനന്ദ് തന്നെയാണ് മകൻ്റെ രസകരമായ അഭിമുഖം ട്വിറ്ററിൽ പങ്കുവച്ചത്.
“മകൻ്റെ പ്രിയപ്പെട്ട ക്വീൻ & ഫ്രാങ്ക് സിനാത്ര ഗാനങ്ങളിലെ ഇഷ്ട്ടമുള്ള കരോക്കെ ഗായകൻ ആരാണെന്ന് ചോദിച്ചാൽ ചിലപ്പോൾ എൻ്റെ പേര് പറയുമായിരിക്കും…” എന്ന തലക്കെട്ടിലാണ് മകൻ്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോകത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ചെസ്സ് കളിക്കാരൻ ആരാണെന്ന ചോദ്യത്തിന് ‘പ്രാഗ്’ എന്നായിരുന്നു അഖിലിൻ്റെ മറുപടി. ഉത്തരം കേട്ട് ചുറ്റുമുള്ളർ ഒന്ന് ഞെട്ടി, കാരണം അച്ഛൻ്റെ പേര് പറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
I heard Pragg’s mom was readying a room for a 11 year old !Now if you had asked who was his favourite karaoke singer of his favourite Queen & Frank Sinatra songs I should win that one atleast Akhil? https://t.co/cr4vlbNb13
— Viswanathan Anand (@vishy64theking) August 5, 2022
ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാൾസനെ അട്ടിമറിച്ച ഇന്ത്യന്‍ കൗമാര വിസ്‌മയമാണ് ആര്‍ പ്രഗ്നാനന്ദ. കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സനെ പരാജയപ്പെടുത്തിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായി 2005 ആഗസ്റ്റ് 10ന് ചെന്നൈയിൽ ജനിച്ച പ്രഗ്നാനന്ദ ഇന്റർനാഷനൽ മാസ്റ്റർ ആർ. വൈശാലിയുടെ ഇളയ സഹേദരനാണ്. മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്‍റെ അക്കാദമിയിലൂടെയായിരുന്നു തുടക്കം. ചേച്ചിയുടെ പ്രേരണയിലും പ്രോത്സാഹനത്തിലും നന്നേ ചെറുപ്പത്തിൽ കരുക്കൾ നീക്കിത്തുടങ്ങിയ പ്രഗ്നാനന്ദ, അണ്ടർ എട്ട് ലോക യൂത്ത് ചാമ്പ്യനായി ഏഴാം വയസ്സിൽത്തന്നെ ഫിഡേ മാസ്റ്റർ പദവിയിലെത്തി.
2015ൽ അണ്ടർ 10 കിരീടവും. 2016ൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററാകുമ്പോൾ പ്രായം 10 വയസ്സും 10 മാസവും 19 ദിവസവും. പിറ്റേവർഷം ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം ലഭിച്ചു. 2018ല്‍ ഇറ്റലിയില്‍ നടന്ന ഗ്രഡിൻ ഓപ്പണ്‍ ടൂര്‍ണമെന്റ് എട്ടാം റൗണ്ടില്‍ ലൂക്ക മോറോണിയെ തോല്‍പ്പിച്ച് മൂന്നാമത്തെയും അവസാനത്തെയും നോമുമായി ഗ്രാൻഡ് പദവിയിലെത്തുമ്പോൾ 12 വയസ്സും 10 മാസവും 13 ദിവസവും. ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായിരുന്നു അന്ന്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രഗ്നനാന്ദ, നോർവേക്കാരനായ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ ആദ്യമായി വീഴ്ത്തുന്നത്.
Story Highlights: Who is Grandmaster Viswanathan Anand’s son’s favorite chess player?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here