അവധിയില്ല, നേരത്തെ എണീറ്റ് റെഡിയാവണം; കെട്ടിപിടിച്ച് പറയണം…! അച്ഛാ അമ്മേ ഞാന്‍ നന്നായി പഠിക്കും: കുറിപ്പുമായി കളക്ടര്‍ മാമന്‍ ?
ആലപ്പുഴ ജില്ലാ കളക്ടറായി ചുമലയേറ്റെടുത്ത ശേഷം അവധി പ്രഖ്യാപനത്തിലൂടെ കുട്ടികളുടേയും രക്ഷിതാക്കളുടെയും മനസില്‍ ഇടം നേടിയ കളക്ടറാണ് വി.ആര്‍.കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത് ആദ്യം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ കുട്ടികള്‍ക്കായി പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടര്‍.
ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാന്‍ പോകുന്ന സന്തോഷത്തിലും ചിലര്‍ അവധിയില്ലാത്ത സങ്കടത്തിലുമാണ്. കുഴപ്പമില്ല. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛനോടും അമ്മയോടും നെറ്റിയില്‍ ഒരു ഉമ്മ ചോദിച്ച് വാങ്ങാന്‍ മറക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ…അമ്മേ … ഞാന്‍ നന്നായി പഠിക്കും. വലുതാകുമ്പോള്‍ നിങ്ങള്‍ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കും. പൊന്നുപോലെ നോക്കും. കുട്ടികള്‍ക്ക് സ്‌നേഹാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കളക്ടര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Read Also: ഇത്ര മോശം ഭരണം മുമ്പുണ്ടായിട്ടില്ല: പി.കെ.കുഞ്ഞാലിക്കുട്ടി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കുട്ടികളെ,
എനിക്കറിയാം നിങ്ങളില്‍ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാന്‍ പോകുന്ന സന്തോഷത്തിലും ചിലര്‍ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല..
ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ…
ഉറങ്ങാന്‍ കിടക്കുമ്പോള്‍ അച്ഛനോടും അമ്മയോടും നെറ്റിയില്‍ ഒരു ഉമ്മ ചോദിച്ച് വാങ്ങാന്‍ മറക്കരുതേ…?
രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,
അച്ഛാ…അമ്മേ … ഞാന്‍ നന്നായി പഠിക്കും. വലുതാകുമ്പോള്‍ നിങ്ങള്‍ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാന്‍ ജീവനു തുല്യം സ്‌നേഹിക്കും. പൊന്നുപോലെ നോക്കും.
എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികള്‍ക്കും സ്‌നേഹാശംസകള്‍.
ഒരുപാട് സ്‌നേഹത്തോടെ,
നിങ്ങളുടെ സ്വന്തം ?
Story Highlights: alappuzha collector facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here