Advertisement

വെറും 417 രൂപ നീക്കിവയ്ക്കാൻ തയാറാണോ ? വരുമാനം വരും കോടികളിൽ

August 7, 2022
Google News 2 minutes Read
how to earn 1 crore ppf calculator

സ്‌റ്റോക്ക് മാർക്കറ്റുകളിൽ റിസ്‌ക് എടുക്കാൻ താത്പര്യമില്ലാത്ത ചെറുകിട നിക്ഷേപങ്ങൾ മാത്രം ലക്ഷ്യം വയ്ക്കുന്നവർക്ക് പറ്റിയ പദ്ധതിയാണ് പിപിഎഫ്, അഥവാ പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. 1968 ൽ കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയ പദ്ധതിയാണ് പിപിഎഫ്. ( how to earn 1 crore ppf calculator )

നിലവിൽ 7.1% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്. പ്രതിമാസം 500 രൂപ മുതൽ പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

Read Also: പ്രതിദിനം 300 രൂപ മാറ്റിവയ്ക്കാൻ തയാറാണോ ? എങ്കിൽ 3 ലക്ഷം രൂപ തിരികെ നേടാം

എങ്ങനെ ഒരു കോടി റിട്ടേൺ നേടണം

പ്രതിദിനം വെറും 417 രൂപ നീക്കി വയ്ക്കാൻ തയാറായാൽ ഒരു മാസം 12,510 രൂപ വരും. അതായത് ഒരു വർഷം 1,50,120 രൂപ. 25 വർഷം കഴിയുമ്പോൾ 37,53,000 രൂപയാകും നിങ്ങൾ അടയ്ക്കുക. എന്നാൽ പലിശ കൂടി കണക്കാക്കുമ്പോൾ 1.03 കോടി രൂപയാകും നിങ്ങൾക്ക് തിരികെ ലഭിക്കുന്നത്.

പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം…

ഇന്ത്യയിൽ താമസമാക്കിയ ഏതൊരു ഇന്ത്യൻ പൗരനും പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം. ഓൺലൈൻ വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ, ബാങ്ക് ശാഖകളിലൂടെയോ പിപിഎഫ് ആരംഭിക്കാം. 500 രൂപയാണ് പിപിഎഫിലേക്ക് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. 1.5 ലക്ഷം രൂപയാണ് ഏറ്റവും കൂടിയ നിക്ഷേപം. 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയ ശേഷം മാത്രമേ ഫണ്ട് പൂർണമായി പിൻവലിക്കാൻ സാധിക്കൂവെങ്കിലും ഏഴ് വർഷം പൂർത്തീകരിച്ചാൽ ഭാഗിക പിൻവലിക്കൽ അനുവദിക്കും.

Story Highlights: how to earn 1 crore ppf calculator


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here