മക്കയിലെ ക്ലോക്ക് ടവറിന് ഇടിമിന്നലേറ്റു; പിന്നീട് ആകാശത്ത് തെളിഞ്ഞത് വെളിച്ച വിസ്മയം; വിഡിയോ

സൗദി അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മക്കയിലെ ഒരു ക്ലോക്ക് ടവറിൽ ഇടി മിന്നലേറ്റതിന് ശേഷം ആകാശത്തുണ്ടായ വെളിച്ച വിസ്മയത്തിന്റെ ഈ വിഡിയോ നിരവധി പേരാണ് പങഅകുവച്ചത്. ( mecca lightning video goes viral )
ജിദ്ദ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ആസ്‌ട്രോണമി സ്‌കോളറായ മുൽഹം എന്ന വ്യക്തിയാണ് ട്വിറ്ററിൽ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
قبل قليل صاعقة تضرب #برج_الساعة مع #أمطار_مكة جعلها الله صيبا نافعا للبلاد والعباد #مكه_الان pic.twitter.com/y9ZziH2dn3
— الفلكي مُلهَم هندي (@MulhamH) August 4, 2022
മക്കയിലുണ്ടായ മഴയ്ക്കിടെ ബുർജ് അൽ സാറയിൽ ഇടിമിന്നലേറ്റപ്പോൾ എന്ന തലക്കെട്ടോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച പുറത്ത് വന്ന വിഡിയോ ഇതിനോടകം 1.4 മില്യൺ പേരാണ് കണ്ടിരിക്കുന്നത്.
Story Highlights: mecca lightning video goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here